നിന്റെ അടുത്ത് ജോലി ചെയ്യുമ്പോ റൂമും ഭക്ഷണവും നീ എന്തായാലും കൊടുക്കേണ്ടതല്ലേ… ബാങ്കാളികൾക്ക് നീ കൊടുക്കുന്ന സാലറി ആയിരത്തി അഞ്ഞൂറ് റിയാൽ അല്ലേ… മാസം മുന്നൂറു റിയാൽ വെച്ച് ഇവന്റെ സാലറി കുറച്ചതായി കണക്കാക്കിയാൽ തന്നെ ഇവനിപ്പോ ഒരു വർഷവും പത്ത് മാസവും നിന്റെ കൂടെ ജോലിചെയ്തു… ലൈസൻസിന്റെ പേരുപറഞ്ഞു ഇവൻ ഈ സാലറിക്ക് ഇരുപത്തി രണ്ട് മാസം ഇവിടെ ജോലിചെയ്തു… മാസം മുന്നൂറു റിയാൽ വെച്ച് കൂട്ടിയാൽ തന്നെ ആറായിരത്തി അറന്നൂറ് റിയാൽ ആയി…
അത് പറ്റില്ല…
ശെരി നീ പറ ഇവന് ചേഞ്ച് തരാൻ നിനക്ക് എത്ര പൈസ തരണം…
പതിനഞ്ചായിരം റിയാൽ…
ക്യാൻസൽ ചെയ്യാനോ…
മുവായിരത്തി അഞ്ഞൂറ് റിയാൽ…
ശെരി… മുവായിരത്തി അഞ്ഞൂറ് ഞാൻ ഇപ്പൊ തരാം… ഇപ്പൊ ക്യാൻസൽ ചെയ്ത് എൻ ഓ സി തരണം…
അവൻ മിണ്ടാതെ നിൽക്കുന്നത് കണ്ട് ഖാലിദിനെ വിളിച്ചു ഫോൺ അവന് നീട്ടി
ഒന്ന് സംസാരിക്കാമോ…
അവൻ ഫോൺ വാങ്ങി ചെവിയോട് ചേർത്തു
ഹലോ…
………….
വ അലൈകും അസ്സലാം…
………
തമാം…
അവൻ ഇടയ്ക്കിടെ എന്നെ നോക്കി കൊണ്ട് അവനോട് സംസാരിച്ചു ഫോൺ തിരികെ തന്നു
നീ ഷെയ്ഖ് ഹാദി റാഷിദ് ന്റെ ദത്തു പുത്രനാണോ…
അതേ…
ഇതെന്തേ നീ പറയാഞ്ഞത്… വാ… മജ്ലിസിൽ ഇരിക്കാം…
ഞങ്ങൾ അവന്റെ കൂടെ മജിലിസിലേക്ക് ചെന്നു എന്നോട് ഇരിക്കാൻ പറഞ്ഞു അവൻ സോഫയിലേക്കിരുന്നു ഫോൺ എടുത്തു കാൾ ചെയ്തു മജ്ലിസിൽ ഗസ്റ്റ് ഉണ്ടെന്ന് പറഞ്ഞു ഫോൺ വെച്ച് എന്നെ നോക്കി
ഇവൻ ഇവിടെ ഇങ്ങനെ ഒരു അവസ്ഥയിൽ കഴിയുകയാണെന്ന് ഇന്നിവനെ കാണാൻ വന്നപ്പോയാണ് ഞാൻ അറിയുന്നത്…