ഇവിടുത്തെ വണ്ടി ഉണ്ടോ ഇതിൽ…
അച്ഛൻ : ഇല്ല എല്ലാം അവര് വന്ന വണ്ടിയാ…
ബിച്ചൂ…
ശെരി…
അവൻ വഴിക്കു കുറുകെ നിൽക്കുന്ന ഞങ്ങൾ വന്ന വണ്ടിയും പ്രിയയുടെ വണ്ടിയും മാറ്റിയിട്ടവരോട് വണ്ടിയെടുക്കാൻ പറഞ്ഞു ഹെലികോപ്റ്ററുകൾ പറന്നുയർന്നു അവർ വന്ന വണ്ടികളെല്ലാം അകന്നു പോവുമ്പോ അവിടെ അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട് എന്ന് വിശ്വസിക്കാൻ കഴിയാത്ത രൂപത്തിൽ ആയിരിക്കുന്നു
****************************************
നാലുദിവസം മുൻപ്
പ്രിയയെ വിളിച്ചു ഒരു വട്ടം മുഴുവനായി അടിഞ്ഞു തീർന്ന ശേഷം അവൾ തിരികെ വിളിച്ചു
എവിടെയാ…
ഡ്യൂട്ടിയിലാ… ഞാൻ പിന്നെ വിളിക്കാം…
നല്ല തിരക്കാണോ…
ആ… ഏട്ടാ…
ശെരി… ഫ്രീ ആവുമ്പോ വിളിക്ക്…
ഫോൺ വെച്ച പിറകെ
അഫി : നമ്മളോട് കള്ളം പറയാൻ മാത്രം അവൾക്കെന്താ പറ്റിയെ…
അറിയില്ല…
അവളുടെ വണ്ടിയുടെ ലൊക്കേഷൻ ഓൺ ചെയ്തു
അഫീ…
പറയിക്കാ…
അവൾ പഞ്ചാബിലേക്കാ…
മ്മ്…
നീ വണ്ടി എടുക്ക്… എന്താ കാര്യമെന്നറിയണം…
പ്രിയയുടെ ജി പി എസ് ലൊക്കേഷൻ ഓൺ ചെയ്ത് വെച്ചത് നോക്കി അഫി വണ്ടിയെടുത്തു
ബിച്ചുവിനെ കാൾ ചെയ്തു
പ്രിയയുടെ ഫോൺ സ്‌പൈ ചെയ്യ് അവൾക് ഇന്നവളുടെ നാട്ടിൽ നിന്ന് വന്ന എല്ലാ കോളും ആ ഫോണുകൾക്ക് ചുറ്റും എന്ത് നടക്കുന്നു എന്നും അറിയണം…
ശെരി…
സമയം കടന്നുപോയി നിർത്താതെ പോവുന്ന പ്രിയയുടെ ജി പി എസ്സിന് പിറകെ ഞങ്ങളുടെ വണ്ടി കുതിക്കേ ബിച്ചുവിന്റെ കാൾ വന്നു
ലിങ്ക് അയച്ചിട്ടുണ്ട്…
ശെരി…
ലാപ്പ് നെറ്റ് കണക്റ്റ് ചെയ്ത് വാട്ട്സപ്പിൽ വന്ന ലിങ്ക് ഓപ്പൺ ചെയ്തു ഭയത്തോടെ ഇരിക്കുന്ന അച്ഛനും അമ്മയും മക്കളും മല്ലൻന്മാരായ ആളുകൾ അങ്ങിങ് നടക്കുന്നു