അൽഹംദുലില്ലാഹ്…
എന്റെ പേര് ഷെബിൻ അഹമദ്… റംഷാദിന്റെ ബ്രദർ ആണ്… ഞാൻ നിങ്ങളുടെ വീടിനടുത്തുണ്ട് നിങ്ങളെ കാണണമായിരുന്നു…
ഞാൻ എത്താൻ ഒരു മണിക്കൂർ കഴിയും…
അത് പ്രശ്നമില്ല ഞാൻ വെയിറ്റ് ചെയ്തോളാം…
ഒക്കെ…
ഫോൺ കട്ട് ആയി
അവൻ വരാൻ ഒരു മണിക്കൂർ ആവുമെന്ന്… ഇവിടെ അടുത്ത് ഹോട്ടലെങ്ങാനും ഉണ്ടോ…
റംഷാദ് : കുറച്ചപ്പുറത്തു ഫുർജാനിൽ റെസ്റ്റോറന്റ് ഉണ്ട്…
കയറ് ആദ്യം പോയി വല്ലതും കഴിക്കാം വിശക്കുന്നു…
ഭക്ഷണം കഴിച്ചു തിരികെ വന്ന് കാത്ത് നിൽക്കെ അനു ഫോണിൽ ലുഡോ വെച്ച് ലുഡോ കളിച്ചുകൊണ്ട് നിൽക്കെ റംഷാദിന്റെ മുഖത്ത് ടെൻഷൻ നിറഞ്ഞുനിൽപ്പുണ്ട് ഒരു വണ്ടി വന്നു ഷെഡിലേക്ക് കയറിയത് കണ്ട്
റംഷാദ് : ഖഫീൽ വന്നു…
അവരോട് അവിടെ നിൽക്കാൻ പറഞ്ഞു റംഷാദിനെ കൂട്ടി ഖഫീലിനടുത്തേക്ക് ചെന്നു പരസ്പരം സലാം പറഞ്ഞു
എന്താ കാണണമെന്ന് പറഞ്ഞത്…
റംഷാദിനെ ഇനി ഇവിടെ നിർത്താൻ എനിക്ക് താല്പര്യമില്ല… നിങ്ങൾ ചേഞ്ച് തരികയാണെങ്കിൽ നന്നായിരുന്നു… ചേഞ്ച് തരാൻ സമ്മതമല്ലെങ്കിൽ ക്യാൻസൽ ചെയ്തോളൂ…
ഇവന് ലൈസൻസ് ഞാൻ എടുത്തു കൊടുത്തതാണ്… ക്യാൻസൽ ചെയ്യണമെങ്കിൽ ലൈസൻസ് എടുത്തുകൊടുത്ത മുവായിരം റിയാൽ എനിക്ക് തരണം…
ലൈസൻസ് എടുക്കാൻ ഇവന് നിങ്ങൾ ഡയറക്റ്റ് ടെസ്റ്റ് കൊടുത്തതല്ലേ… അതിന് എല്ലാം കൂടെ എണ്ണൂറു റിയാൽ അല്ലേ ആകൂ… ലൈസൻസിന്റെ പേരും പറഞ്ഞു ആയിരത്തി ഇരുന്നൂറ് റിയാൽ സാലറിക്ക് ഇവിടെ ജോലി ചെയ്തില്ലേ…
അതിന് ഇവന് റൂമും ഭക്ഷണവും കൂടെ ഞാൻ കൊടുത്തിട്ടുണ്ട്… സ്കൂളിൽ വിട്ടു ലൈസൻസ് എടുക്കാൻ മൂവായിരത്തി അഞ്ഞൂറ് റിയാൽ ആവും… ഞാൻ ഡയറെക്റ്റ് ടെസ്റ്റ് കൊടുത്ത് ലൈസൻസ് എടുത്തത് എന്റെ ഹോൾഡ് വെച്ചാണ്…