അസ്സലാമു അലൈക്കും… കൈഫൽ ഹാൽ…
വ അലൈകും അസ്സലാം… അൽഹംദുലില്ലാഹ്… കൈഫ ഇൻത…
അൽഹംദുലില്ലാഹ്…
ഖാലിദ് എനിക്കൊരു ഹെല്പ് വേണം…
എന്ത് പറ്റി…
എന്റെ സഹോദരനെ പോലെ ഒരുവൻ അബൂനകല ഒരു വീട്ടിൽ ജോലിക്ക് നിൽക്കുന്നുണ്ട്… ഞാൻ ഇപ്പൊ അവനെ കാണാൻ വന്നതായിരുന്നു… അവനെ ഇവിടെ നിർത്തിയാൽ ശെരിയാവില്ല അവനെ ഇന്ന് തന്നെ ഇവിടുന്ന് ഇറക്കി തരാൻ പറ്റുമോ… അവനെ ഈ അവസ്ഥയിൽ ഇവിടെ കണ്ടിട്ട് ഇനി ഇവിടെ നിർത്താൻ എനിക്ക് മനസുവരുന്നില്ല… അവന് ഞാൻ ഫ്രീവിസയോ മറ്റോ ശെരിയാക്കിക്കോളാം…
നീ എന്തിനാ വേറെ വിസ നോക്കുന്നത്… ബാബയുടെ ഡ്രൈവർ ആയി നിർത്തിക്കൂടെ…
ബാബയുടെ വീട്ടിൽ ആരുമില്ലാത്തല്ലേ പെട്ടന്ന്തന്നെ ഒരാളെ നിർത്തണ്ടേ… അവൻ വന്നിട്ട് രണ്ടുവർഷം ആവാറായി അവന്റെ മകളെ കണ്ടിട്ടില്ല നാട്ടിൽ പോയി വരട്ടെ എന്ന് കരുതിയിട്ടാണ്…
അതൊന്നും സാരമില്ല ബാബ വരുമ്പോ വന്നോട്ടെ അതുവരെ നാട്ടിൽ ബാബയോടൊപ്പം നിന്നോട്ടെ… വീട്ടിലെ കാര്യം ഇപ്പൊ ക്യാമറ വെച്ചത് കൊണ്ട് എവിടുന്നും അറിയാലോ അതുകൊണ്ട് ഖധാമയെ കിട്ടിയാൽ അവരെ നിർത്തിയാൽ മതിയല്ലോ…
മ്മ്… ശെരി…
നീ അവന്റെ ഖഫീലിനോട് സംസാരിച്ചിട്ട് സമ്മതിച്ചില്ല എങ്കിൽ എന്നെ വിളിക്ക് ഞാൻ സംസാരിച്ചോളാം…
ശെരി…
ഫോൺ വെച്ചു സിഗരറ്റ് കത്തിച്ചിരിക്കെ അവർ പാക്ക് ചെയ്തു വന്നു അനു ബാഗ് വണ്ടിയിലേക്ക് വെച്ചു
നിന്റെ ഖഫീലിന്റെ നമ്പർ പറ…
അവൻ പറഞ്ഞ നമ്പറിൽ കാൾ ചെയ്തു
അസ്സലാമു അലൈക്കും…
വ അലൈക്കും അസ്സലാം…
കൈഫൽ ഹാൽ…