വണ്ടി മാറ്റിയതും അറബി വണ്ടി അവിടേക്ക് കയറ്റിയിട്ടു അയാൾ അകത്തേക്ക് പോയി
എന്ത് ചെയ്യണമെന്നോ എന്ത് പറയണമെന്നോ അറിയാതെ നിൽക്കുന്ന റംഷാദിനടുത്തേക്ക് ചെന്ന്
ഇയാളുടെയൊക്കെ വായിലിരിക്കുന്നതുംകേട്ട് ഈ നായ്ക്കൂട്ടിൽ കഴിയാൻ മാത്രം എന്ത് പ്രശ്നമാ നിനക്ക്… നാട്ടിലൊരു വീടും ബാധ്യതകളൊന്നുമില്ലാത്തൊരു കുടുംബവും ആവശ്യത്തിന് സ്ഥലവും ഒക്കെ ഇല്ലേ നിനക്ക്…
മറുപടി പറയാതെ വല്ലാത്തൊരു ചിരിയോടെ എന്നെ നോക്കുന്ന അവനെ നോക്കി സിഗരറ്റ് എടുത്തു കത്തിച്ചു സെയ്തും ശിഹാബും അതിൽ നിന്നും സിഗററ്റെടുത്തു കത്തിച്ചു അല്പസമയത്തെ മൗനത്തിനു ശേഷം ദേഷ്യപെടാതെ അവനെ നോക്കി
അതാണോ നിന്റെ ഖഫീൽ…
അല്ല… അതവന്റെ ഉപ്പയാ…
മ്മ്… അയാൾ എപ്പോഴും ഇങ്ങനെ ആണോ…
മ്മ്…
നിന്റെ കഫീലിനെ കാണാൻ പറ്റുമോ…
അവൻ വരാൻ വൈകും…
നിന്റെ സാധനങ്ങൾ എടുക്കാനുള്ളതെല്ലാം പാക്ക് ചെയ്യ്…
ഇക്കാ…
ക്യാൻസലോ ചെയ്ഞ്ചോ അവൻ വന്ന് അവനെ കണ്ട് ഇന്നിറങ്ങണം ഇവിടുന്ന്… മതി ഇവിടുത്തെ പണിയും പൊറുതിയും… ഇങ്ങനെ അടിമയായി കിടക്കാനും മാത്രം ബുദ്ധിമുട്ടൊന്നും നിനക്കിപ്പോയില്ല…
എന്നെ നോക്കുന്ന അവനെ നോക്കിയ ശേഷം അനുവിനെ നോക്കി
ചെല്ല്… പെട്ടന്ന് പാക്ക് ചെയ്തോ…
ഇക്കാ… അതൊന്നും ശെരിയാവില്ല…
പിന്നെ ഇവിടെ കിടക്കാനോ നിന്റെ തീരുമാനം… എന്റെ കയ്യിന്നു വാങ്ങാതെ മര്യാദക്ക് ചെന്ന് പാക്ക് ചെയ്യാൻ എന്തേലും ഉണ്ടെങ്കിൽ പാക്ക് ചെയ്തോ അതാ നിനക്ക് നല്ലത്…
ഒന്നും പറയാതെ അവനും അവനൊപ്പം അനുവും റൂമിലേക്ക് പോയി ഞാൻ ഫോൺ എടുത്തു ഖാലിദിനെ വിളിച്ചു