സെയിദും ശിഹാബും സ്വയം പരിചയപെടുത്തി
ശിഹാബ് : എന്താടോ റൂമിലേക്ക് ക്ഷണിക്കാതെ പുറത്ത് തന്നെ നിർത്തി സംസാരിക്കുവാണോ…
പറഞ്ഞുകൊണ്ട് ചെന്ന് മുറിയുടെ വാതിലിൽ തുറന്നു
റംഷാദ് : (മറ്റുവഴിയില്ലെന്ന പോലെ) വാ…
ഉണക്കമീനിന്റെയും കടുകെണ്ണയുടെയും വിയർപ്പിന്റെയും മുറുക്കാന്റെയും സിഗരറ്റിന്റെയും അടക്കമുള്ളപല മണങ്ങൾ ചേർന്ന് വൃത്തികെട്ട മണം നിറഞ്ഞു നിൽക്കുന്നു മുഖം ചുളുക്കാതെ ഉള്ളിലേക്ക് കയറി
കുഞ്ഞു മുറിയിൽ രണ്ട് ഡബിൾ ഡക്കർ ബെഡും ജനലിനോട് ചേർന്ന് ഇന്റക്‌ഷൻ കുക്കറും അതിനോട് ചേർന്നു നിലത്ത് വെച്ചിരിക്കുന്ന ഹുക്മത്തിന്റെ (ഗവൺമെന്റ് നൽകുന്ന റേഷൻ) അരിയും ഓയിലും, ഭക്ഷണം പാകം ചെയ്തു വെച്ചിരിക്കുന്ന പാത്രവും ശബ്ദം സൃഷ്ടിക്കാൻ വേണ്ടി മാത്രം എന്ന് തോന്നുന്ന തരത്തിൽ വർക്ക് ചെയ്യുന്ന എ സി ഒരു ഫ്രിഡ്ജ് കട്ടിലിൽ കിടന്നു മുറുക്കാൻ ചവച്ചുകൊണ്ട് ഫോണിൽ കുത്തുന്ന മൂന്നു ഭംഗാളികളും മനം മടുപ്പിക്കുന്ന അന്തരീക്ഷം പുറത്തുനിന്നും നീട്ടിയുള്ള ഹോണടികേട്ട് റംഷാദ് വാതിൽക്കലേക്ക് ഓടി ഹോൺ അടി നിന്ന പിറകെ
ഇന്ത മജ്‌നൂൻ യാ ഹിമാർ…
അലർച്ച കേട്ട് പുറത്തേക്ക് ചെല്ലുമ്പോ കാണുന്നത് ഞാൻ വണ്ടി അവിടെ വെച്ചതിന് ലാൻഡ് ക്രൂസറിൽ ഇരിക്കുന്ന അറബി റംഷാദിനെ ചീത്ത പറയുന്നതാണ് അവർക്കരികിലേക്ക് ചെന്ന ഞങ്ങളെ നോക്കി
അറബി : ഇതാരാ…
അസ്സലാമു അലൈക്കും…
അറബി : (ചിരിപോലുമില്ലാതെ)വ അലൈക്കും അസ്സലാം…
കൈഫൽ ഹാൽ…
അൽഹംദുലില്ലാഹ്…
ഞാൻ റംഷാദിന്റെ ബ്രദർ ആണ് റംഷാദിനെ കാണാൻ വന്നതാ… അറിയാതെ വണ്ടി ഇവിടെ ഇട്ടതിനു ക്ഷമിക്കണം… ഇപ്പൊ മാറ്റിത്തരാം…