ആ… അറിയുമോ…
ശിഹാബ് : ഞാൻ മുൻപവിടെ പണിയെടുത്തിട്ടുണ്ട്… ഖത്തറിൽ ഏറ്റോം മോശം സ്വഭാവം ഉള്ള വീടുകൾ അബൂനക്കലയിലും സേലിയയും ഒക്കെയായിരിക്കും…
അവന് കുഴപ്പമൊന്നുമില്ലെന്നാ പറഞ്ഞേ…
ശിഹാബ് : അവിടൊക്കെ എങ്ങാനും ചില വീടുകളെ നല്ലതുള്ളൂ… ശെരിക്കും പറഞ്ഞാൽ ലോട്ടറി അടിക്കും പോലെയാ ആ ഏരിയയിലൊക്കെ വീട്ടുവിസ എടുക്കൽ എടുക്കുന്ന എല്ലാർക്കും കഷ്ടപ്പാടാവുമ്പോ വിരലിലെണ്ണാവുന്ന ആളുകൾക്ക് ഭാഗ്യം കൊണ്ട് വലിയ ബുദ്ധിമുട്ടുണ്ടാവില്ല…
മ്മ്…
ഷോപ്പിന് മുന്നിൽ വണ്ടി നിർത്തി ഷോപ്പിലേക്ക് കയറി അവരോട് കുടിക്കാൻ എന്തേലും എടുക്കാൻ പറഞ്ഞു ഒരൗട്ടർ പാർലമെന്റ് സിൽവർ ബ്ലൂ സിഗരറ്റും വാങ്ങി പുറത്തേക്കിറങ്ങി
എടാ… ഇവിടുന്നൊരുപാട് ദൂരമുണ്ടോ അബൂനകല…
ശിഹാബ് : അധികമൊന്നുമില്ല ഒരു ഇരുപത് ഇരുപത്തഞ്ചു കിലോമീറ്റർ കാണുമായിരിക്കും…
മ്മ്… വിട്ടാലോ… നിങ്ങക്ക് ഓട്ടം വരുമോ…
സയിദ് : എനിക്ക് ഇന്നിനി വരില്ല… മേഡം പർച്ചേഴ്സ് കഴിഞ്ഞപ്പോ വന്നേ ഉള്ളൂ… ഒരു ധൈര്യത്തിനൊന്നു വിളിച്ചു ചോദിച്ചേക്കാം…
നിക്ക് ആദ്യം അവനെ വിളിച്ച് വീട്ടിലുണ്ടോന്ന് നോക്കട്ടെ അവനെ വിളിച്ച് അവൻ വീട്ടിൽ ഉണ്ടെന്നുറപ്പിച്ചു രണ്ടുപേരും വിളിച്ച് ഫ്രണ്ടിനെ കാണാൻ പോവാൻ എന്നുപറഞ്ഞു സമ്മതം വാങ്ങി വണ്ടിയെടുത്തു
എതിലേയാടാ പോവേണ്ടത്…
ശിഹാബ് : വില്ലാജിയോയുടെ അടുത്ത് കൂടെ പോവാം അല്ലെങ്കിൽ സൽവ റോഡ് കയറിക്കോ എങ്കി സിഗ്നലില്ല…
അവൻ പറഞ്ഞപോലെ ലൊക്കേഷൻ ഓൺ ആക്കി വെച്ച് സൽവ റോഡ് ലക്ഷ്യമാക്കി വണ്ടി നീങ്ങിക്കൊണ്ടിരിക്കെ ഇയർ പോഡ് എടുത്തുവെച്ചു മറ്റേ ഫോണിൽ നിന്നും നൂറയെ വിളിച്ചു