ശിഹാബ് : ഒന്നും കൊണ്ടുവന്നില്ലേ വരുമ്പോ…
ഇല്ലടാ… ഞാൻ കുറച്ചുദിവസം മുൻപ് വരണ്ടതായിരുന്നു ഇടയിൽ പ്ലാൻ ചെറുതായൊന്നു ചേഞ്ച് ആയി…
ശിഹാബ് : അല്ല മൈരേ… അതിന് നിനക്കിത്തിരി ബീഫെങ്കിലും കൊണ്ടുവരരുതായിരുന്നോ…
സയിദ് : പഴുത്ത ചക്ക എങ്കിലും കൊണ്ടുവരരുതായിരുന്നോ പൂറാ…
രണ്ടും കൂടെ ഭരണിപാട്ട് തുടങ്ങണ്ട എന്തൊക്കെയാ വേണ്ടതെന്നു പറഞ്ഞാൽമതി പരിഹാരമുണ്ടാക്കാം… നാട്ടിന്നു ഒരു പട തന്നെ വരുന്നുണ്ടിങ്ങോട്ട്…
ശിഹാബ് : ബീഫ്, അച്ചാറ്, മിസ്ച്ചർ…
നിർത്ത്… നിർത്ത്… രണ്ടാളും എന്തൊക്കെയാ വേണ്ടതെന്നു വാട്സപ്പിൽ ടെക്സ്റ്റ് അയച്ചിട്ടാൽ മതി…
സിഗരറ്റ് പെട്ടി എടുത്ത് അതിൽ നിന്നും അവസാന സിഗരറ്റ് എടുത്തു കത്തിച്ചു
വലി കഴിഞ്ഞു പോയി വാങ്ങിയിട്ട് വരാം…
സീറ്റിൽ നിന്ന് എഴുന്നേറ്റു വണ്ടിക്ക് നേരെ നടക്കാൻ തുടങ്ങേ ഷോപ്പിൽ നിൽക്കുന്ന അനുവിനെ വരാൻ കൈ കാണിച്ചു
ജോലി കഴിഞ്ഞില്ലേ…
കഴിഞ്ഞിക്കാ…
പറഞ്ഞിട്ട് വാ…
അവൻ അഷറഫിക്കാനോട് പറഞ്ഞു വന്നു ഞങ്ങൾ നാലുപേരും വണ്ടിയിൽ കയറി വണ്ടിയെടുത്തുകൊണ്ട്
എടാ… ഇതെന്റെ അനിയനാ…
സയിദ് : ആ ഞങ്ങൾ പരിചയപെട്ടിരുന്നു…
അനൂ… ഞാനിന്നലെ നമ്മളെ റംഷാദിനെ കണ്ടു…
ഏത്…
നമ്മളെ കവലയുടെ പുറകിലുള്ള വീട്ടിലെ…
പുതിയെടുത്തെയോ…
ആ…
എവിടെ…
കത്താറയിൽ…
അവനെന്താ പരിപാടി…
വീട്ടിലെ ഡ്രൈവറാ…
ഇവിടെ അടുത്തെങ്ങാനുമാണോ… ആണെങ്കിൽ പോയി കാണാമായിരുന്നു…
അറിയില്ല… അബൂനകല എന്നാ പറഞ്ഞത്…
ശിഹാബ് : അബൂ നക്കലയോ…