ചിലപ്പോ ഒരാൾ അല്ലെങ്കിലോ…
അവളെ നോക്കി
എല്ലാരും ചെയ്യുന്നതാണെങ്കിലോ…
ഒരു ക്രൈം എല്ലാരും ചെയ്യുന്ന രീതിയിൽ ചെയ്താൽ അത് കണ്ടുപിടിക്കാൻ എളുപ്പമായേനെ… ഇത് ഒരാളുടെ ബുദ്ധിയിൽ ഉദിച്ചതാണ് അതുകൊണ്ടാണ് അവർക്കിതു കണ്ടുപിടിക്കാൻ കഴിയാതെ പോയത്… ഒരാൾ എങ്ങനെ ഒന്നിലധികം സ്ഥലങ്ങളിൽ ഇത് അപ്ലൈ ചെയ്യുന്നു എന്നാണ് മനസിലാവാത്തത്…
സീ ഫുഡ് ഇമ്പോർട്ടിങ്ങിൽ ഇതുവരെ കണക്ക് പ്രകാരം നമുക്ക് നഷ്ടം ഒന്നുമില്ല അപ്പൊ കളവ് ആണെങ്കിൽ തന്നെ ഇത്ര ടെൻഷൻ ആവാൻ മാത്രമുണ്ടോ…
മ്മ്… ഇവിടെ നമ്മളറിയാതെ ദിവസവും മാർകറ്റിൽ എത്തുന്ന ഐറ്റം നമ്മുടെ കണക്കിൽ ഏറ്റവും ചുരുങ്ങിയത് ഏകദേശം ഇരുപതിനായിരം റിയാലിന് മേലേയാണ്… അതായത് മാസം ആറ്ലക്ഷം റിയാൽ വർഷത്തേക്ക് എഴുപത്തിമൂന്നുലക്ഷം റിയാലാണ്… അവരുടെ ലാഭം കമ്പനിയുടെ നഷ്ടമാണ്…
നൂറ എന്നെ തന്നെ നോക്കി
എന്നാലും ഇത്രയും ഒക്കെ…
നീ അത് വിട്ടേക്ക്… വെറുതെ ആലോചിച് ടെൻഷനാവണ്ട… ആരോടും പറയാനും നിൽക്കണ്ട… ഇത് ആരെന്നു കണ്ടുപിടിച്ചു ഇതുവരെ കട്ടു തിന്നത് മുഴുവൻ ഞാൻ അവനെക്കൊണ്ട് തുപ്പിക്കും…
വീട്ടിലെത്തി ഫ്രഷായി സൂക്കിലേക്കിറങ്ങി സിഗരറ്റും ചായയുമായി ബെഞ്ചിലിരിക്കെ ശിഹാബും സെയിതും അങ്ങോട്ട് വന്നു
സൈത് : നീ വന്നെന്ന് പറയുന്നത് കേട്ടതല്ലാതെ ഒന്ന് കാണാൻ കിട്ടിയില്ലല്ലോ…
തിരക്കായി പോയെടാ… ഇപ്പൊത്തന്നെ പണിയൊന്നും കഴിഞ്ഞിട്ടില്ല…
ശിഹാബ് : നല്ല മരിച്ചു പണിയെടുക്കുന്നുണ്ടല്ലോ…
പിന്നെ വാങ്ങുന്ന ശമ്പളത്തിന് ജോലി ചെയ്യണ്ടേ മോനേ നിങ്ങളെപ്പോലെ വെറുതെയിരുന്നു ശമ്പളം വാങ്ങാൻ പറ്റില്ലല്ലോ…