വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

Posted by

അവന്റെ മുടിയിൽ പിടിച്ചവനെ വണ്ടിക്കു മേലേക്ക് പൊക്കി എടുത്തതും അഫി വണ്ടിക്ക് മേൽ കയറി ഞാൻ ഇടം കയ്യാൽ അവന്റെ മുടിയിൽ പിടിച്ചു നിർത്തി അഫി അവന്റെ ഓരോ കൈകളായി മരകൊമ്പിൽ ചേർത്തു കുരിശിൽ തറച്ചപോലെ കെട്ടിവെച്ചു താഴെ ഇറങ്ങി വണ്ടി എടുത്തു മാറ്റിയത്തും വണ്ടിക്കു മുകളിൽ നിന്ന അവന്റെ നിൽപ്പ് കൈകളിൽ കെട്ടിയ കയറിന്റെ ബലത്തിലായി അവനെ നോക്കി

തല്ക്കാലം നീ അവിടെ കിടക്ക് നിനക്കുള്ളത് ഞാൻ തരാം…

ഞാൻ അമ്മക്ക് അടുത്തേക്ക് നടക്കെ അഫി പൈപ്പിൻ ചുവട്ടിൽ നിന്നും മുഖത്ത് പറ്റിയ രക്തം കഴുകി

അമ്മാ… അമ്മ അവനെ പ്രസവിച്ചിട്ടില്ല… അവനെ മറന്നേക്ക് അമ്മക്ക് ഇങ്ങനൊരു മകൻ വേണ്ട…

അമ്മ : കാശിനുവേണ്ടി സഹോദരങ്ങളെയും മാതാപിതാക്കളെയും ഉപദ്രവിക്കുന്ന ഇങ്ങനെ ഒരു മകനെനിക്ക് വേണ്ട… കൊന്ന് കളയവനെ… ഇല്ലെങ്കിൽ അവനെന്റെ മക്കളേ ജീവിക്കാൻ സമ്മതിക്കില്ല…

ഇനി ഈ കുടുംബത്തിന് നേരെ ഇവനടക്കം ഒരുത്തനും വരില്ല…

ഫോൺ എടുത്തു ബിച്ചുവിനെ വിളിച്ചു

തുമ്പികളെ പോലെ നിരനിരയായി അഞ്ച് ഹെലികോപ്റ്ററുകൾ പറന്നുവന്നു മൺറോഡിൽ ഇറങ്ങി ആദ്യത്തെ ഹെലികോപ്റ്ററിൽ നിന്നിറങ്ങിയ ബിച്ചുവിന് പിറകെ കുറച്ചാളുകൾ കൈയിൽ വെസ്റ്റ്‌ കവറുകളുമായി അങ്ങോട്ട് വന്നു

ബിച്ചു കൈയിലെ ലോങ്ങ്‌ കവർ ഏന്റെ കൈയിലേക്ക് തരേ പ്രിയ കരഞ്ഞുകൊണ്ടെനെ നോക്കി

ബിച്ചു അവരെ നോക്കി നിലത്ത് കണ്ണ് കാണിച്ചതും അവർ നിലത്തു കിടക്കുന്ന പാതി മുറിഞ്ഞതും നുറുങ്ങിയതും അറ്റുവീണതുമായ ശരീരഭാഗങ്ങളും ശവങ്ങളും ഒരു കഷ്ണം പോലും ബാക്കിവെക്കാതെ രക്തം ഒലിച്ച മണ്ണടക്കം കോരി കവറിൽ നിറച്ചു ബക്കറ്റിൽ വെള്ളമെടുത്തു കോലയിൽ പ്രീതി ഷൂട്ട് ചെയ്തിട്ടവരുടെ തലയിൽ നിന്നോഴുകിയ രക്തം കെമിക്കൽ ഒഴിച്ചു കഴുകി തുടച്ചു എല്ലാം റെഡി എന്നപോലെ നിൽക്കുന്ന അവരെ കണ്ട് അച്ചനേ നോക്കി

Leave a Reply

Your email address will not be published. Required fields are marked *