വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

Posted by

അവന്റെ ഫോൺ റിങ് ചെയ്തു ഫോൺ സ്‌ക്രീനിൽ മേഡം എന്ന് തെളിഞ്ഞു ഫോൺ എടുത്ത്

ഹലോ…

ഒക്കെ മേം…

അവൻ എഴുന്നേറ്റു

വിളി വന്നു ഞാൻ പോട്ടേ… പിന്നെ കാണാം…

ഫ്രീ ആവുമ്പോ വിളിക്ക്… ആ നമ്പറിൽ വാട്സപ് ഉണ്ട്…

ശെരിയിക്കാ…

അവൻ ഞങ്ങളോട് ചിരിച്ചു കൈ വീശി കാണിച്ചു പാർക്കിങ്ങിലേക്ക് ഓടി ഞങ്ങൾ പതിയെ എഴുനേറ്റ് പാർക്കിങ്ങിലേക്ക് നടക്കെ ഒരു ജി എം സി യുകോണിൽ കയറി അതുമെടുത്തു വേകത്തിൽ പോകുന്ന അവനെ കണ്ടു

വണ്ടി മുന്നോട്ട് നീങ്ങേ ഏന്റെ കൈ വിരലുകൾക്കിടയിൽ കൈ കോർത്തിരിക്കുന്ന നൂറ പരിഭവം കലർന്ന സ്വരത്തിൽ

എന്തിനാ അവനോട് ഓണറെന്നു പറഞ്ഞേ…

നിനക്കെങ്ങനെ മനസിലായി…

ഞാൻ കേട്ടു ഓണർ എന്ന് പറയുന്നത്…

എന്ത് ഓണർ എന്നാ പറഞ്ഞേ…

അതൊന്നും എനിക്കറിയില്ല… എന്തായാലും ഓണർ എന്നല്ലേ പറഞ്ഞേ… രാവിലെ അവനോടും പറയുന്നത് കേട്ടു… നോക്കിക്കോ ഇനി ആരെ അടുത്തും ഞാൻ വരൂല…

ഏന്റെ സആദാ… പിണങ്ങല്ലേ… ഏന്റെ ഓണർ എന്നാ ഞാൻ പറഞ്ഞേ കമ്പനി എന്ന് ഞാൻ പറഞ്ഞോ… നീ അല്ലേ ഏന്റെ ഉടമസ്ഥ…

അവൾ എന്നെ സംശയത്തോടെ നോക്കി എന്തോ ആലോചിചെന്ന പോലെ

നീ ഏന്റെ ഉടമസ്ഥൻ അയാൽ മതി… അതോണ്ട് ഇനി ആരോടേലും പറയുമ്പോ നിന്റെ പേർസണൽ അസിസ്റ്റന്റ് ആണെന്ന് പറഞ്ഞാൽ മതി…

മ്മ്…

അതാരാ…

അതാണ് റംഷാദ്… വീടിനടുത്തുള്ളതാ… അവന് ഞങ്ങളെ വലിയ കാര്യമായിരുന്നു… അവന്റെ ഉപ്പ ഗൾഫിൽ നിന്ന് വരുമ്പോയായിരുന്നു ഞങ്ങൾക്ക് ഗൾഫിന്റെ ചോക്ലേറ്റ് ഒക്കെ കിട്ടിയിരുന്നേ… ഞാനത് ഇത്തമാർക്ക് കൊണ്ടുകൊടുക്കും എന്നറിയുന്നത്കൊണ്ട് അവൻ എനിക്കെപ്പോഴും മൂന്നെണ്ണം അതികം കൊണ്ടുത്തരുമായിരുന്നു… വലിയ കുടുംബമാ അവന്റേത്… എല്ലാരും അത്യാവശ്യം ഉള്ള കൂട്ടത്തിലാ… ഇവനെന്തിനാ ഇവിടെവന്ന് ഹൌസ് ഡ്രൈവർ പണിയെടുക്കുന്നതെന്നാ എനിക്ക് മനസിലാവാത്തെ…

Leave a Reply

Your email address will not be published. Required fields are marked *