നീട്ടിപിടിച്ച കൈയിൽ പിടിച്ചു ചേർത്തു പുണർന്നു
ജസ്വന്ത് സിംഗ്… അച്ഛനെന്നു വിളിച്ചോ…
അഫി വണ്ടിയിൽ നിന്നും ഫസ്റ്റ് എയ്ഡ് ബോക്സും ഒരു കുപ്പി വെള്ളവും എടുത്തു പ്രിയയുടെ അടുത്തേക്ക് നടന്നു അവളുടെ കൈയിൽ പിടിച്ചു വലിച്ചു മുറ്റത്തെ കയർ കട്ടിലിൽ കൊണ്ടിരുത്തി പഞ്ഞിയിൽ മെഡിസിനാക്കി ചുണ്ടിൽ തൊട്ടതും എരിവോടെ മുഖം വലിച്ച അവളുടെ തലക്ക് പിറകിൽ പിടിച്ചു വെച്ച് മെഡിസിൻ തേക്കുന്നതിനിടെ അവളെ ദയനീയമായി നോക്കുന്ന പ്രിയയെ ഒരു പരിചയവും ഇല്ലാത്ത പോലെയായിരുന്നു അഫിയുടെ ഭാവം
അകത്തുനിന്നും പുറത്തേക്കിറങ്ങിവന്ന അമ്മ മാറിനിൽക്കുന്ന അവന്റെ കവിളിൽ ആഞ്ഞടിച്ചതും അവൻ അമ്മയെ ദേഷ്യത്തോടെ നോക്കി കൈ ഉയർത്താൻ പോയതും
അതെന്റെ അമ്മയാ നിന്റെ അല്ല… നിന്റെ കയ്യോ നാവോ ഉയർന്നാൽ നിന്നക്ക് ഞാൻ നരകം തരും…
ഏന്റെ പറച്ചിലും അഫിയുടെ കത്തുന്ന നോട്ടവും കണ്ടവൻ ചലനമറ്റ് നിൽക്കെ
അമ്മയുടെ കൈകൾ അവന്റെ ഇരു കവിളിലും മാറിമാറി പതിഞ്ഞു പ്രിയ അവനെ പുച്ഛത്തോടെ നോക്കി നിൽക്കെ അച്ഛൻ അവന്റെ അരികിൽ ചെന്നു അവന്റെ കവിളിൽ ആഞ്ഞടിച്ചു ചുറ്റും നോക്കിയ ഞാൻ അച്ചനേ നോക്കി
കയറുണ്ടോ…
വലിയ അനിയത്തി ഓടിപ്പോയി കയറെടുത്തു കൊണ്ട് തന്നു കയർ രണ്ടായി മുറിച്ചു മുന്നിലുള്ള വണ്ടി എടുത്തു കയറു കട്ടിലിനരികിലുള്ള മരക്കൊമ്പിനു താഴെ നിർത്തി വണ്ടിക്കു മേലേ കയറി കൊമ്പിൽ രണ്ട് കയറ് കെട്ടി
അഫീ…
അഫി പ്രിയക്കരികിൽ നിന്നും എഴുനേറ്റുചെന്ന് അവന്റെ തലപ്പാവ് മാറ്റി നീണ്ട മുടിയിൽ പിടിച്ചു വലിച്ച് വണ്ടിക്കരികിൽ കൊണ്ടുവന്ന് വലം കയ്യാൽ അവന്റെ കഴുത്തിൽ പിടിച്ചവൾ മുകളിലേക്കുയർത്തി