മജ്നൂ…
മ്മ്…
ഞാനിപ്പോ ഭയങ്കര ഹാപ്പിയാ…
മ്മ്…
എന്താന്നറിയോ…
ഇല്ല…
(ചിരിയോടെ നോക്കി) എന്നെ ഇത്രേം കാലം സങ്കടപെടുത്തിയ ദുഷ്ടനെ എനിക്കിങ്ങനെ കഷ്ടപ്പെടുത്താൻ പറ്റുന്നുണ്ട്…
നടത്തം നിർത്തി അവളെ നോക്കി
നോക്കണ്ട… ദുഷ്ടാ… ഏന്റെ മുന്നിൽ പോലും വരാതെ എത്ര കാലം എന്നെ എത്ര കരയിച്ചിട്ടുണ്ട്…
ശെരി… ഞാൻ ദുഷ്ടൻ… നിനക്കെന്റെ മുന്നിൽ വന്നൂടായിരുന്നോ…
മ്ഹും… ഞാൻ കൂട്ടിലല്ലേ… നീ വന്ന് കൂടുതുറന്നാലല്ലേ എനിക്ക് പറക്കാൻ കഴിയൂ…
മ്മ്…
സന്തോഷത്തിനു വേറൊരു കാര്യം കൂടെ ഉണ്ട്…
എന്താ…
ഞാൻ എന്ത് ആഗ്രഹം പറഞ്ഞാലും ചിലതൊക്കെ പറയാതെയും ഏന്റെ മജ്നു സാധിപ്പിച്ചു തരുന്നുണ്ട്…
ഞങ്ങളുടെ വണ്ടിക്ക് തൊട്ടിപുറത്തായി ഒരു ലാൻഡ് ക്രൂസർ കൂടെ നിർത്തിയിട്ടിരിക്കുന്നത് കണ്ട് ചുറ്റും നോക്കി അവളെയും വലിച്ച് രണ്ട് വണ്ടിക്കും ഇടയിലേക്ക് കയറി അവളെ ഞങ്ങളുടെ വണ്ടിയിലേക്ക് ചേർത്തു ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു തല പിൻവലിച്ചതും അവൾ തലയിൽ പിടിച്ചു താഴ്ത്തി ചുണ്ടിൽ അമർത്തി ചുമ്പിച്ചു രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു
ഭ്രാന്തൻ…
ചിരിയോടെ അവളുടെ വയറിൽ പതിയെ നുള്ളി
ആയിക്കോട്ടെ… വണ്ടിയിൽ കയറെടീ ഭ്രാന്തി…
അവൾ വണ്ടിക്ക് മറുവശത്തേക്ക് നടന്നു വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോയേക്കും അവൾ കോ ഡ്രൈവർ സീറ്റിൽ കയറി വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കെ പാർക്കിങ്ങിന്റെ സൈഡിൽ സിഗരറ്റും വലിച്ച് ഫോണിൽ നോക്കിയിരിക്കുന്ന ചെറുക്കനെ കണ്ട് വണ്ടി അവനരികിൽ കൊണ്ടു നിർത്തി