നിർത്ത്… നിർത്ത്…
വണ്ടി നിർത്തി…
എന്തേ…
എനെ അതിൽ കയറ്റാമോ…
മുന്നോട്ട് നോക്കി നിന്ന് ഓടിക്കുന്ന ഇലക്ട്രിക് സൈക്കിൾ കണ്ട്
നിനക്കത് ഓടിക്കാൻ അറിയുമോ…
ഇല്ല…
പിന്നെ എങ്ങനെ…
പ്ലീസ് മജ്നൂ…
നോക്കാം…
വണ്ടി പാർക്ക് ചെയ്ത് അതിനരികിൽ ചെന്നു ആരുമില്ല എങ്ങനെ ഓൺ ചെയ്യണമെന്ന് പോലും അറിയില്ല കുറച്ചപ്പുറത്തായി ആളുകൾ ഇരിക്കുന്നതിനരികിൽ ഇത് വെച്ചത് കണ്ടിരുന്നതിനാൽ അവളെ കൂട്ടി അവിടേക്ക് നടന്നു അവിടുന്ന് രണ്ടുമൂന്നു പേരോട് ചോദിച്ചെങ്കിലും ആർക്കും അറിയില്ല അതിൽ ഒരാൾ ഏതോ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത് എന്ന് പറഞ്ഞു അപ്ലിക്കേഷൻ ഏതാണെന്നയാൾക്കും അറിയില്ല സംസാരിച്ചുകൊണ്ടിരിക്കെ ഒരാൾ വന്ന് അവിടെ വെച്ചതിൽ ഒന്നിൽ സ്കാൻ ചെയ്ത് അതെടുക്കുന്നത് കണ്ട് അയാൾക്കരികിൽചെന്ന് ചോദിച്ചു അയാൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അത് അൺ ലോക്ക് ചെയ്യുന്നതും എങ്ങനെയാണ് ഓടിക്കുന്നത് എന്നും കാണിച്ചു തന്നു
നാട്ടിൽ പെണ്ണുങ്ങൾ സ്കൂട്ടി ഓടിക്കും പോലെ ഒരു കാൽ അതിൽ വെച്ച് മറ്റേക്കാൽ നിലത്തുകുത്തി കുത്തി പതിയെ എടുത്തുവെക്കുന്നതാണ് സിസ്റ്റം എന്ന് മനസിലായി ഒരുവട്ടം ഓടിച്ചു നോക്കി നൂറക്കടുത്തു വന്നു
നീ ഒന്ന് എടുത്തുനോക്ക്… ആക്സിലറേറ്റർ പതിയെ കൊടുക്കണമെന്നും ബ്രേക്ക് പതിയെ പിടിക്കണമെന്നും പറഞ്ഞുകൊടുത്ത് അവളുടെ കൈയിൽ കൊടുത്ത് അവൾ വീഴുമോ എന്ന ഭയത്താൽ അവൾ മൂവ് ചെയ്യുമ്പോ വീഴുകയാണെങ്കിൽ പിടിക്കാനായി അവൾക്കൊപ്പം നീങ്ങി പതിയെ മുന്നോട്ട് നീങ്ങി അവളത് നന്നായി ഓടിച്ചു വണ്ടിയെടുക്കാൻ പാർക്കിങ്ങിലേക്ക് സന്തോഷത്തോടെ ഏന്റെ കൈയിൽ തൂങ്ങി തുള്ളിച്ചടി നടക്കുന്ന നൂറ ഏന്റെ മുഖത്തേക്ക് നോക്കി