അവിടുന്നിറങ്ങി നേരെ ചെന്നത് അക്വാറിയം ഷോപ്പിലേക്കാണ് പുതിയ ഷോപ്പിന്റെ ഫ്ലോർ അക്വേറിയത്തിലും വാൾ അക്വേറിയത്തിലും ഇടാനുള്ള മീനുകളെ സെലക്റ്റ് ചെയ്ത് ഓർഡർ കൊടുത്തു ബാബയുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന പരിചയമില്ലാത്ത വണ്ടികൾ നോക്കി ഗേറ്റ് തുറന്നകത്തു കയറി ചെല്ലേ പൊടിപിടിച്ചു പോർച്ചിൽ കിടക്കുന്ന വണ്ടികളും കഴുകാത്ത മുറ്റവും കടന്നു മജ്ലിസിനരികിലെത്തിയതും മജ്ലിസിൽ സിഗരറ്റ് വലിച്ചുകൊണ്ട് കുറേപേരോട് സംസാരിചിരിക്കുന്ന സിക്കിന്തറിനും അവർക്കെല്ലാം ലിക്കർ ഒഴിച്ചുകൊടുക്കുന്ന ജോലിക്കാരികളെയും ഞെട്ടലോടെ കണ്ടു അവരുടെ കണ്ണിൽ പെടും മുൻപ് അവിടുന്നു മാറി ഫോൺ എടുത്തു പോലീസിൽ വിളിച്ചു കാര്യം പറഞ്ഞു
പോലീസ് വണ്ടിയുടെ സൈറൺ കേട്ട് പുറത്തിറങ്ങി നോക്കിയ ജോലിക്കാരി മുറ്റത്ത് നിൽക്കുന്ന ഞങ്ങളെ കണ്ട് ഞെട്ടിയത് കാര്യമാക്കാതെ ഗേറ്റ് തുറന്നുകൊടുത്തതും പോലീസ് വണ്ടി അകത്തു കയറി ഗേറ്റ് അടച്ച് പോലീസിനെ കൂട്ടി അകത്തേക്ക് ചെന്നു സിക്കിന്തറിനെയും കൂട്ടാളികളെയും ജോലിക്കാരികളെയും മറ്റു നാല് സ്ത്രീകളെയും അവർക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാരെയും പോലീസ് പിടിച്ച് വാനിൽ കയറ്റി ആർക്കും തല്ല് കിട്ടാതെ ഒഴിവായില്ല…
ക്ലീനിങ് സർവീസിൽ വിളിച്ചു വീടും വണ്ടിയും ക്ലീൻ ചെയ്യാനുള്ള ആവശ്യം പറഞ്ഞ് ലൊക്കേഷൻ അയച്ചുകൊടുത്തു അവരോട് സ്പോട്ടിൽ എത്തിയിട്ട് വിളിക്കാൻ പറഞ്ഞ് ടൗണിൽ ചെന്ന് സിസിടീവി ഫിക്സ് ചെയ്യുന്ന ഷോപ്പിൽ ചെന്ന് റേറ്റും കാര്യങ്ങളും ഉറപ്പിച്ചു ഇപ്പൊ തന്നെ വരാൻ പറഞ്ഞ്