വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

Posted by

അവർ ആയുധങ്ങളെടുക്കാൻ ഓടി സീറ്റിൽ കയറി സൺ റൂഫിലൂടെ മുകളിലേക്കുയർന്നു നിൽക്കുന്ന നൂറയെ എടുത്ത് റൂഫിൽ അരികിലായി ഇരുത്തി ആയുധങ്ങളുമായി ആളുകൾ അഫിക്ക് ചുറ്റും വളഞ്ഞു കൈയിലെ തോക്ക് പ്രിയയുടെ മുഖചായ യുള്ളവന്റെ കൈയിലെ വാളിലേക്ക് വെടിയുതിർത്തതും ഞെട്ടലോടെ എല്ലാവരും എന്നെ നോക്കെ അവനെ നോക്കി

നീ മാറി നിൽക്ക്…

മറ്റുള്ളവർകിടയിൽ നിന്നും അവൻ പിറകിലേക്ക് മാറി

അഫി തനിക്കുനേരെ വന്നവരെ ഓരോരുത്തരെയും വെട്ടി വീഴ്ത്തെ അവളുടെ കൈയിലെ വാളിന്റെ വേകത്തിൽ തീർന്ന കാറ്റിൽ പൊടിപടലങ്ങൾ പറന്നുയർന്നു

ഓരോരുത്തരായി ശരീരഭാഗങ്ങൾ അറ്റു വീണു രക്തം ചീറ്റി തെറിച്ചുകൊണ്ടിരുന്നു കാറ്റിൽ രക്തത്തിന്റെ മണം പടർന്നു

ചുറ്റും മരിച്ചുവീണവർക്ക് നടുവിൽ വലതു കാൽമുട്ട് നിലത്തു കുത്തി അവസാനത്തവന്റെ വയറ്റിൽ നിന്നും വലിച്ചൂരിയ വാൾ ഇടതു കൈയിൽ കറക്കി നിലത്തു കുത്തിനിർത്തി കൊണ്ടവൾ വലം കൈ മുഷ്ടി നെഞ്ചിൽ ചേർത്തുവെച്ചു തലകുനിച്ചു വണങ്ങി

പിസ്റ്റൾ അരയിൽ തിരുകി കാലുകൾ റൂഫിലൂടെ പുറത്തെടുത്തു വണ്ടിക്ക് മുകളിൽ നിന്നും താഴേക്ക് ചാടി ഇറങ്ങി ഗൺ ബോണറ്റിൽ വെച്ച് കൈ കാണിച്ചതും നൂറ റൂഫിൽ നിന്നും കൈയിലേക്ക് ചാടി അവളെ പിടിച്ചു നിലത്ത് നിർത്തി ഗണും എടുത്ത് അഫിക്ക് നേരെ ചെന്നു അവളെ പിടിച്ചുയർത്തി അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു ഗൺ അവളുടെ കൈയിലേക്ക് കൊടുത്തു

നിലത്തിരുന്നു കരയുന്ന പ്രിയയെ കടന്ന് മുന്നോട്ടു നടന്നു അച്ഛന് നേരെ കൈ നീട്ടി

ഷെബിൻ അഹമ്മദ്… ഷെബി എന്ന് വിളിക്കും…

Leave a Reply

Your email address will not be published. Required fields are marked *