വേണം… നിന്നെ സ്നേഹിക്കുന്നവരുടെ മുന്നിൽ നീ തെറ്റുകാരനാവരുത്…
മ്മ്…
അവൾ കൈ പിൻവലിച്ചു നേരെ ഇരുന്ന് ഏന്റെ മുഖത്തേക്ക് തന്നെ നോക്കി
എന്തേ…
മ്ഹും… വെറുതെ…
അനു അങ്ങോട്ട് വന്നതിനൊപ്പം വെയിറ്ററും വന്നു മെനു കാർഡ് നീട്ടി ഒരു മട്ടൻ മന്തിയും മിന്റ് ലൈംമും പറഞ്ഞു ഓർഡർ എടുത്ത് അവൻ പോയപിറകെ ഞാൻ അനുവിനെ നോക്കി
അനൂ…
മ്മ്…
ഞാനപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാടാ നീ ക്ഷമിച്ചേക്ക്…
എന്താ ഇക്കാ… അത് വിട്ടേക്ക് എനിക്കറിയില്ലേ നിങ്ങളെ… നിങ്ങളെ വർക്ക് ടെൻഷനും അതിനിടക്ക് അവന്റെ പൂ(പറയാൻ വന്നത് വിഴുങ്ങി) സംസാരോം… എല്ലം കൂടെ ഇക്ക ദേഷ്യത്തിലാണെന്ന് ഞാൻ മനസിലാക്കണ്ടതായിരുന്നു… ആദ്യമായി നിങ്ങളടുത്തുന്നു പ്രതീക്ഷിക്കാതെ ചീത്ത കേട്ടതുകൊണ്ട് പെട്ടന്ന് സങ്കടം വന്നെങ്കിലും അതപ്പോത്തനെ മാറി… ഇങ്ങള് വെറുതെ എന്നോട് സോറിയൊക്കെ പറഞ്ഞ്… അയ്യേ…
അവന്റെ തോളിൽ ചേർത്തുപിടിച്ചു
നിനക്ക് നല്ലോണം സങ്കടായി അല്ലേടാ…
അവൻ തല ചെരിച്ചെനെ നോക്കി
ഒന്ന് നിർത്തിക്കെ… അയ്യേ ഇതെന്റെ ഇക്കയല്ല… ഏന്റെ ഇക്ക ഇങ്ങനല്ല… ഇതൊരുമാതിരി സെന്റിയൊക്കെ അടിച്ച്… ഇങ്ങനാണേൽ ഞാനിങ്ങളെ മൊഴിചൊല്ലും പറഞ്ഞില്ലെന്നു വേണ്ട…
അവന്റെ സംസാരം കേട്ട് ഞാൻ ചിരിച്ചു
ഭക്ഷണം വന്നതും ചടപടെന്ന് ഒരുവട്ടം കാലിയാക്കി വീണ്ടും കൊണ്ടുവന്ന് വെച്ചതും പെട്ടന്ന് കാലിയാക്കി അവിടുന്നിറങ്ങി അനുവിനെ ഷോപ്പിൽ കൊണ്ടുവിടും മുൻപ് സിവിൽ എൻജിനീയർ വേക്കൻസി ഉണ്ടെന്നും കോണ്ടാക്റ്റ് നമ്പറും അഡ്രസും ഡേറ്റും ഇന്റർവ്യൂ ടൈമും അടക്കം വാട്സപ് ഗ്രൂപ്പുകളിലും പരിചയക്കാർക്കും അയച്ചുകൊടുത്തു ഓഫീസിൽ വിളിച്ച് നാളെ കാലത്ത് ഇന്റർവ്യൂ ഉണ്ടെന്നും സിവിൽ എൻജിനീയർ വേക്കൻസി ആണെന്നും പറഞ്ഞു അനു ആ പോസ്റ്റ് എടുത്തു ഫേസ്ബുക്കിലും ഇൻസ്റ്റയിലും അവന്റെ കയ്യിലുള്ള വാട്സ്ആപ്പ് ഗ്രുപ്പ്കളിലും ഷെയർ ചെയ്തു