സാർ, പ്ലീസ്… അറിയാതെ…
(മേനേജറേനോക്കി) സ്പെയർ വണ്ടിയിലെ…
ഉണ്ട് സർ…
മിസ്ബാഹ് ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അത് കൊടുക്ക്… സ്റ്റേഷനിൽ ചെന്ന് വണ്ടിയിലെ ലോഡ് മാറ്റി കയറ്റി ഇവിടെ കൊണ്ടുവന്ന് ഡയമേജ് ആയത് ഒഴിവാക്കി അതിന്റെ പൈസ മിസ്ബാഹിന്റെ സാലറിയിൽ നിന്ന് കട്ട് ചെയ്തേക്ക്…
ശെരി…
മിസ്ബാഹ് വീണ്ടും പിറകെ വന്നപ്പോ
എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു നിൽക്കണോ വേണ്ടേ എന്നുള്ളത് നിന്റെ ഇഷ്ടം…
അവൻ മേനേജർ കൊടുത്ത ചാവിയും വാങ്ങി പുറത്തേക്ക് പോയി
അവിടെ പുതുതായി വെച്ച ഫ്രീസറിന്റെ തണുപ്പും മറ്റും നോക്കി മെക്കാനിക്കിനോടായി
എന്താ അവസ്ഥ… എന്തെങ്കിലും കംപ്ലൈന്റ് ഉണ്ടോ…
ഒകെ ആണ്… കംപ്ലൈന്റ്റ് ഒന്നുമില്ല…
ശെരി…
ഫയൽ തുറന്ന് അവരുടെ ബില്ല് പാസാക്കാനുള്ള പേപ്പറിൽ സൈൻ ചെയ്തു
വേറൊന്നുമില്ലല്ലോ…
ഇല്ല സർ…
അവിടുന്നിറങ്ങി വണ്ടിയെടുത്തു മുന്നോട്ട് പോയ്കൊണ്ടിരിക്കെ
നൂറ : വിശക്കുന്നു…
അത് കേട്ടപ്പോയാണ് ആകാശിന്റെ പ്രശ്നത്തിൽ ഫുടിന്റെ കാര്യം വിട്ടെന്നത് ഓർമ വരുന്നത് വണ്ടി ഹോട്ടലിലേക്കെടുത്തു
അനു ബാത്‌റൂമിൽ പോയി ഞങ്ങൾ കൈ കഴുകി ഭക്ഷണം കഴിക്കാനായി മജ്ലിസിൽ ഇരുന്നു നൂറ ഏന്റെ കൈയിൽ പിടിച്ചു അവളുടെ നോട്ടത്തിലും സ്പർശനത്തിലും ഏന്റെ ദേഷ്യം അലിഞ്ഞില്ലാതാവുന്നത് ഞാനറിഞ്ഞു
മജ്നൂ…
മ്മ്…
എന്തിനാ അനൂനെ ഷൗട്ട് ചെയ്തേ അവന്റെ മുഖം കണ്ടോ നീ…
അവൻ നിന്നെ പറ്റി പറഞ്ഞപ്പോ ഏന്റെ കയ്യിന്നു പോയി ആ ചൂടിൽ നിൽക്കുമ്പോ അവന് റെക്കമെന്റേഷനുമായി വന്ന ദേഷ്യത്തിൽ പറഞ്ഞുപോയതാ… ഞാൻ സോറി പറഞ്ഞോളാം…