അനു : ഇക്കാ…
എന്താ…
അനു : അതൊക്കെ വേണോ… കേസ് ആയാൽ അവനിവിടെ ജയിലിൽ ആവില്ലേ…
(ദേഷ്യത്തോടെ) നീ നിന്റെ പണി ചെയ്താൽ മതി… ഞാൻ എന്ത് ചെയ്യണമെന്ന് എനിക്കറിയാം…
അവന്റെ മുഖം വിവർണമായി
വണ്ടി മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു ഐസ്ക്രീം ഷോപ്പിന്റെ സ്റ്റോർകം ഓഫീസിൽ എത്തി പുറകിലെ ഫയൽ എടുത്തു വണ്ടിയിൽ നിന്ന് ദേഷ്യത്തോടെ ഇറങ്ങിയ ഏന്റെ പിറകെ അനുവും വന്നു അകത്തേക്ക് കയറുമ്പോയേ മാനേജർ ഒരുവനോട് ദേഷ്യത്തിൽ സംസാരിക്കുന്നുണ്ട് എന്നെ കണ്ടതും മാനേജർ എഴുന്നേറ്റു
എന്താ പ്രശ്നം… ഇതാരാ…
സപ്ലെ വണ്ടിയിലെ ഡ്രൈവറാ… രണ്ട് വട്ടമാ റെഡ് ക്യാമറ അടിച്ചത്… അത് പോരാത്തതിന് ഇന്ന് ഡ്രൈവർ സൈഡിൽ വെയിലടിക്കാതിരിക്കാൻ ബ്ലാക്ക് ഷെയ്ഡ് വെച്ചതിനു പോലീസ് ചെക്കിങ്ങിൽ പിടിച്ചു…
ഫൈൻ സാലറിയിൽ നിന്ന് കട്ട് ചെയ്തില്ലേ…
അത് കട്ട് ചെയ്തു… പക്ഷേ വണ്ടി പോലീസ് സ്റ്റേഷനിലാ… രണ്ട് പ്രാവശ്യത്തെ ക്യാമറയുടെയും ഇതും കൂടെ രണ്ടാഴ്ച്ച കഴിഞ്ഞേ വണ്ടി കിട്ടൂ… വണ്ടിയിൽ ചോക്ലേറ്റും പാലും ക്രീമും ഒക്കെയായി ഡയമേജ് ആവുന്ന സാധനങ്ങളുണ്ട്…
സ്വതവേ ദേഷ്യത്തിലായതിനാൽ ഇതും കൂടെ വീണ്ടും ദേഷ്യം കൂടി
ഇയാൾക്കെത്രയാ സാലറി…
മുവായിരം… ഓവർ ടൈം എല്ലം കൂടെ മാസം അയ്യായിരം അയ്യായിരത്തി അഞ്ഞൂറ് വരും…
എന്താ പേര്…
മിസ്ബാഹ്…
ഇനി ഒരു വർഷത്തേക്ക് മിസ്ബഹിന് ഓവർ ടൈം സാലറി ഇല്ല ഒക്കെ…
സർ, അത്…
വേണമെങ്കിൽ നിന്നാൽ മതി… പറ്റില്ലെങ്കിൽ വണ്ടിയിലുള്ള ലോഡിന്റെയും വണ്ടിയുടെ രണ്ടാഴ്ചത്തെ വാടകയും പേ ചെയ്തു ക്യാൻസൽ വാങ്ങി പോവാം…