ആകാശ് : എങ്ങനെ ഉണ്ട്…
നന്നായിട്ടുണ്ടെടാ… ആ… പിന്നെ ഇതാണ് ഷോപ്പിന്റെ മാനേജർ…
ആകാശ് : (അവനുനേരെ കൈനീട്ടി) ഹായ്… ഞാൻ ആകാശ്…
അനു : (അവൻ നീട്ടിയ കൈയിൽ പിടിച്ച്) ഞാൻ അൻവർ…
ഇത് കമ്പനി ഓണറാണ്…
നൂറയുടെ മുഖത്തേക്ക് നോക്കിയ അവന്റെ കണ്ണൊരു നിമിഷം അവളുടെ മുഖത്ത് തറഞ്ഞതും
ആകാശ്…
എന്റെ വിളികേട്ട് സ്വബോധം വന്നപോലെ എന്നെ നോക്കിയ അവനെ തറപ്പിച്ചു നോക്കി നൂറ പുറത്തേക്കിറങ്ങി പോയി അവനെ നോക്കി ചിരിക്കാൻ പോലും എനിക്ക് കഴിയുന്നില്ല ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊങ്ങുന്നത് കടിച്ചമർത്തി സ്വയം നിയന്ത്രിച്ചു മുഖം സ്വഭാവികതയിലേക്ക് കൊണ്ടുവന്ന്
ഇനി എത്ര ദിവസമെടുക്കും…
ഹേ…
റിലെ പോയപ്പോലുള്ള അവന്റെ ചോദ്യം കേട്ട് എനിക്ക് വിറഞ്ഞുവന്ന ദേഷ്യത്തെ അടക്കി പിടിച്ച്
ഞാൻ നിന്നോടാ സംസാരിക്കുന്നെ… നീ ഈ ലോകത്തല്ലേ… ഇനി എത്ര ദിവസമെടുക്കുമെന്നാ ചോദിച്ചേ…
വരയ്ക്കാൻ ഒരാഴ്ച്ച പിടിക്കുമെന്നാ അവര് പറഞ്ഞേ… എന്നാലും എന്ത് സാധനമാടാ…
ഹേ…
നിന്റെ മേഡം എന്ത് മൊതലാടാ…
അവൻ പറഞ്ഞത് കേട്ടതും അതുവരെ പിടിച്ചുനിർത്തിയ ദേഷ്യം മുഴുവൻ പുറത്ത് വന്നതിന്റെ പ്രതിഫലനമായി അവനെ കഴുത്തിൽ പിടിച്ച് തൂക്കിയെടുത്ത് ചുവരോട് ചേർത്തു കഴിഞ്ഞു അടിക്കാൻ വിരിച്ച് പിടിച്ച ഇടം കൈയിൽ തൂങ്ങിക്കൊണ്ട് അനു “ഇക്കാ… അടിക്കല്ലേ വലിയ പ്രശ്നമാകും… അവനെ വിട് അവനിപ്പോ ചാവും…” എന്നൊക്കെ പറഞ്ഞേനെ തടയാൻ ശ്രമിക്കുന്നുണ്ട് ഓടിവന്ന ജോലിക്ക്കാരും എന്നെ തടയാൻ ശ്രമിക്കുന്നുണ്ട് അടിക്കാൻ വിടർത്തിയ കൈ താഴ്ത്തി അവനെ നിലത്തേക്കിട്ടതും അതുവരെ ശ്വാസം കിട്ടാതെ കണ്ണ് തുറിച്ചു പിടഞ്ഞ അവൻ കഴുത്തിൽ കൈവെച്ചു ചുമച്ചുകൊണ്ട് ചുവന്നു കലങ്ങിയ കണ്ണുമായി എന്നെ നോക്കി