ഇതാർക്കാ…
എന്റെ മജ്നുവിന്…
അവൾ രണ്ട് കൈകൊണ്ടും പിടിച്ച് ബൊക്ക എനിക്ക് നേരെ നീട്ടിയത് വാങ്ങി അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു
ചെറിയ ഹാൻഡ് ബാഗും കൈയിൽ എടുത്ത് ഏന്റെ കൈയിൽ പിടിച്ച് ഞങ്ങൾ തായേക്കിറങ്ങി ബൊക്ക സോഫയിലേക്ക് വെച്ച് ഷൂ ഇട്ടു ബൊക്കയും എടുത്തു മജിലിസിനു വെളിയിൽ ഇറങ്ങി
മജ്നൂ… എനിക്ക് നിന്റെ റൂം കാണണം…
നീ കയറിക്കോ ഞാൻ ഗേറ്റ് ലോക്ക് ചെയ്യാം…
നീയും വാ…
ഞാൻ ചെന്ന് ഗേറ്റ് ലോക്ക് ചെയ്തു അവളെയും കൂട്ടി റൂമിലേക്ക് കയറി അവൾ റൂം നോക്കി ബെഡിലേക്ക് കിടന്നു
മജ്നൂ…
മ്മ്…
ഏന്റെ അടുത്ത് കിടക്ക്…
ബൊക്ക സൈഡ് ടേബിളിൽ വെച്ച് ഞാനും അവൾക്കരികിൽ കിടന്നു അവളെന്റെ നെഞ്ചിലേക്ക് ചേർന്ന് കെട്ടിപിടിച്ചു
ഇന്ന് ഞാൻ ഇവിടെ കിടന്നോട്ടെ…
അവരെങ്ങാനും അറിഞ്ഞാലോ പെണ്ണേ…
അവരുറങ്ങിയ ശേഷം വരാം…
അത് റിസ്ക്കാണ് നൂറാ… അവരെങ്ങാനും രാത്രി വന്നാൽ…
അവളെനെ കൂർപ്പിച്ചു നോക്കി
അവര് വരാറുണ്ടോ…
രാത്രി ഇതുവരെ വന്നിട്ടില്ല… ഒരിക്കൽ ദിവ്യ വന്നിരുന്നു…
അതെന്നോട് അഫി പറഞ്ഞിട്ടുണ്ട്…
ഞാൻ ഉറങ്ങാൻ വൈകുന്നത് കൊണ്ടവർ ചിലപ്പോ ചായയോ മറ്റോ വേണോന്നു നോക്കാൻ വൈകിയൊക്കെ വരും…
എനിക്ക് നിന്റെകൂടെ ഉറങ്ങണം…
കുട്ടികളെ പോലെ ചിണുങ്ങുന്ന അവളെ നോക്കി
വാശി പിടിക്കല്ലേ പെണ്ണേ…
വാശിയല്ല മജ്നൂ… കൊതിയാവുന്നു… എത്രദിവസമായി ഞാൻ നിന്റെ ചൂട് പറ്റി ഉറങ്ങിയിട്ട്… അല്ലെങ്കിൽ നീ ഏന്റെ മുറിയിലേക്ക് വരുമോ… എനിക്ക് നിന്റെ മണമില്ലാതെ ഉറക്കം ഞെട്ടിപോവുന്നു… അടുത്തില്ലെന്നറിയുമ്പോ പിന്നെ ഉറക്കം വരുന്നില്ല മജ്നൂ…