എങ്കി ഇങ്ങ് വാ… നമുക്ക് കറങ്ങാൻ പോവാം…
ഏന്റെ സആദാ… എനിക്കും ആഗ്രഹമുണ്ട് ജോലി ബാക്കിയാണ് പെണ്ണേ…
മ്മ്…
നൂറാ…
മ്മ്…
ഉംംംംംംംമ്മ…
മജ്നൂ…
എന്തേ…
ഷോക്കടിച്ച പോലെ…
നീ തന്നപ്പോ എനിക്കും അങ്ങനെയായിരുന്നു നൂറാ…
മജ്നൂ… ഐ മിസ്സ് യൂ…
റെസ്റ്റെടുക്ക് പെണ്ണേ… ഞാൻ വരുമ്പോ വിളിക്കാം…
മ്മ്…
ഫോൺ വെച്ച് ജോലിയിലേക്ക് തിരിഞ്ഞു
കുറച്ചുകഴിഞ്ഞതും അനുവിന്റെ തിരക്ക് കഴിഞ്ഞെന്ന കാൾ വന്നു നൂറയെ വിളിച്ച് റെഡിയാവാൻ പറഞ്ഞു ഓഫിസിൽ നിന്നിറങ്ങി
നോക്കിയിടത്തോളം കണക്കുകളെല്ലാം ശെരിയാണ് കഴിഞ്ഞ പ്രാവശ്യം പ്രൊഡക്ഷൻ കുറഞ്ഞ ഫാക്റ്ററിയിൽ ഈ പ്രാവശ്യം പ്രൊഡക്ഷനും സെയിലും കൂടിയിട്ടുണ്ട് ചിന്തകൾ പല വഴിക്ക് ഓടുന്നതിനിടെ വണ്ടിയും മുന്നോട്ട് കുതിച്ചു
വീടിനു മുന്നിൽ എത്തും മുൻപ് റിമോട്ട് പ്രെസ്സ് ചെയ്തു ഗേറ്റ് ഓപ്പൺ ചെയ്തു വണ്ടി അകത്തു കയറി നിന്നതും വണ്ടിയിൽ നിന്നിറങ്ങി മജ്ലിസിനകത്ത് ഷൂ അഴിച്ചിട്ടകത്തേക്ക് കയറി ഹാളിൽ തായേക്കിറങ്ങിവരുന്ന ലിഫ്റ്റിനെ മൈന്റ് ചെയ്യാതെ സ്റ്റെപ്പിലൂടെ മുകളിലേക്ക് ഓടികയറി നൂറയുടെ മുറിക്കു മുന്നിൽ എത്തി ഡോറിൽ തട്ടി
കയറി വാ…
അകത്തുനിന്നുള്ള വിളി കേട്ടതും ഡോർ തുറന്നകത്തേക്ക് കയറി അവളെ പുറകിൽ നിന്നും ചുറ്റിപ്പിടിച്ചതും നിമിഷങ്ങൾ കൊണ്ട് കഴിഞ്ഞു അവൾ ഞെട്ടലോടെ
മജ്നൂ…
നൂറാ…
ഏന്റെ നെഞ്ചിലേക്ക് ചാരികൊണ്ടവൾ തല ചെരിച്ചെനെ നോക്കി അവളുടെ നെറ്റിയിൽ അമർത്തി മുത്തി അവളെന്റെ വലം കവിളിൽ കൈവെച്ചുകൊണ്ടിടം കവിളിൽ അമർത്തി ഉമ്മവെച്ചു ഏന്റെ കൈക്കുള്ളിൽ തിരിഞ്ഞുകൊണ്ടവളെന്നെ ഇറുക്കെ പിടിച്ചു അവളെ ഇറുക്കെ പിടിച്ചുകൊണ്ട് നിൽക്കെ ഡോറിൽ മുട്ട് കേട്ട് ഞെട്ടി അവളെനെ നോക്കി ചുറ്റും നോക്കിയ ഞാൻ ഓടിച്ചെന്നലമാരയുടെ ഡോറുകൾ തുറന്നുനോക്കി നീളമുള്ള കള്ളിയിൽ കയറി ഡോറടച്ചു ചെറിയ ഗ്യാപ്പിലൂടെ പുറത്തേക്ക് നോക്കിയിരുന്നു