പിസ്റ്റലുകൾ വണ്ടിയുടെ റൂഫിൽ വെച്ചു കൊണ്ടവരെ നോക്കി
ഇതെന്റെ കുടുംബം തൊടാൻ ധൈര്യമുള്ള ആണൊരുത്തനുണ്ടെങ്കിൽ തൊട്…
കൺ ചിമ്മി തുറക്കും മുൻപ് മുന്നിൽ തലയറ്റ് കിടന്ന ശരീരമോ അവൾ കൊടുത്ത ബിൽഡപ്പോ കൈയിലെ ഗണ്ണിനോട് തോന്നിയ ഭയമോ അഫിയുടെ കൈയിൽ സൂര്യ പ്രഭയിൽ വെട്ടിത്തിളങ്ങുന്ന ചോരയൊലിക്കുന്ന വാളിനോടോ നിമിഷനേരം കൊണ്ട് തങ്ങൾക്കിടയിൽ നിന്നവന്റെ തലയറുത്തുമാറ്റിയ അവളുടെ വേകത്തോടുമുള്ള ഭയമോ എല്ലാരും ഭയത്താൽ ചലനമറ്റ് നിൽക്കുന്നു
പ്രിയ ദയനീയമായി നോക്കെ അവളുടെ വായിലെ രക്തവും മുഖത്തെ വിരൽപാടും ഉള്ളു നോവിച്ചെങ്കിലും ദേഷ്യത്തോടെ അവളെ നോക്കി
പ്രിയ : സോറി…
ദേഷ്യം മാറാതെ അവളെ നോക്കെ കണ്ണുകൾ പിൻവലിച്ചഫിയെ നോക്കിയ അവൾ
പ്രിയ : ഇത്താ…
അഫി : (ഇടം കൈയുടെ ചൂണ്ടുവിരൽ ചുണ്ടിനു കുറുകെ വെച്ച്) മിണ്ടരുത് നീ… (അവളുടെ കുടുംബത്തെ ചൂണ്ടി) നിനക്ക് വേണ്ടിയല്ല ഇവർക്ക് വേണ്ടി വന്നതാ…
അഫി പ്രിയയോട് സംസാരിക്കേ അവളുടെ പുറകിൽ നിന്നവൻ ജീപ്പിൽ നിന്നുമെടുത്ത വാൾ അഫിയുടെ നേരെ ഉയർത്തെ കറങ്ങി തിരിഞ്ഞ അഫിയുടെ കൈയിലെ വാൾ ചലിച്ച വേഗത്തിൽ അവന്റെ ശരീരം കഷ്ണങ്ങളായി നുറുങ്ങിവീണു
പ്രിയ മുഖം പൊത്തി കരഞ്ഞുകൊണ്ട് നിലത്തേക്ക് മുട്ട് കുത്തിയിരുന്നു
കൈയിലെ തോക്ക് കുടുംബത്തെ പിടിച്ചുവെച്ചിരിക്കുന്നവർക്ക് നേരെ നീട്ടിയതും അവർ അവരിൽ നിന്നും പിടിവിട്ടു
അമ്മാ… കുട്ടികളെ കൂട്ടി അകത്തു പോ…
അമ്മ കുട്ടികളെ കൂട്ടി അകത്തേക്ക് പോയി
എടുക്കാനുള്ള ആയുധങ്ങളെടുത്തോ അവളെ തോൽപ്പിച്ചാൽ ഇവളെയും കുടുംബത്തെയും ഇവിടെ വിട്ട് ഞാൻ പോവും…