സിയ : മേടത്തിന്റെ ബാഗ് കൊണ്ടുവെച്ചിട്ട് ഇപ്പൊ വരാം…
അവൾ പോയി ഞങ്ങൾ ഏന്റെ മുറിയിൽ ചെന്നു ലാപ്പിന്റെ ബാഗ് അഴിച്ചുവെച്ചു ഞാൻ ബാത്‌റൂമിൽ കയറി മൂത്രമൊഴിച്ചു മുഖം കഴുകി തുടച്ച് പുറത്തേക്ക് വന്നു
എന്തുണ്ട് വിശേഷം…
ആൻ : സുഖം… നിനക്കോ…
സുഖം…
മിഷേൽ : നിന്റെ അനിയനാണോ മത്താമിൽ പുതുതായി വന്നത്…
ആ… അവനെ പരിചയപെട്ടോ…
ആൻ : ആ… അഷറഫ് നിന്റെ അനിയനാണെന്ന് പറഞ്ഞു പരിചയപെടുത്തിത്തന്നു…
അപ്പോയെക്കും സിയയും അങ്ങോട്ട് വന്നു
മിഷേൽ : ഞങ്ങൾക്ക് എന്താ കൊണ്ടുവന്നെ…
ബാഗിൽ നിന്നും അനുവിന് കൊടുക്കാനുള്ള ബീഫും പത്തിരിയും കട്ക്ക പൊരിച്ചതും ചക്ക ചുളകളുടെ ഒരു പൊതിയും ചായ പൊടിയും ഊതും എടുത്തു കൊണ്ടവരെ നോക്കി
ഇനി അതിലുള്ളത് നിങ്ങൾക്ക് മൂന്നാൾക്കും കൊണ്ടുവന്നതാ… ചക്കയും ഇളനീരും ബീഫും പത്തിരിയും സ്നാക്സും തേനും ഒക്കെ ഉണ്ട് ബാഗ് മാത്രമെനിക്ക് തിരികെ തന്നാൽ മതി…
മൂന്നാളോടും പറഞ്ഞു ഞാൻ വണ്ടിയുടെ ചാവിയും അനുവിനുള്ള സാധനങ്ങളും എടുത്ത് അവിടെനിന്നിറങ്ങി വണ്ടികളെല്ലാം അവർ വൃത്തിയായി കഴുകിവെച്ചിട്ടുണ്ട് സൂക്കിൽ ചെന്നു
രാവിലെ ആയതിനാൽ തിരക്കുണ്ട് അഷറഫിക്ക കൌണ്ടറിൽ നിൽപ്പുണ്ട് അസ്‌ലം ചായയുണ്ടാക്കുന്നുണ്ട് അകത്ത് മിക്സിയുടെ ശബ്ദം കേൾക്കാം അഷറഫ്ക്കക്ക് സലാം ചൊല്ലി സലാം മടക്കി
നീ എപ്പോ വന്നു…
ഇപ്പൊ എത്തിയേ ഉള്ളൂ…
പുതിയ ആൾക്കാരെങ്ങനെയുണ്ട്…
രണ്ടാളും ഉഷാറാണ്…
ജ്യൂസുമായി വന്ന അനു എന്നെ കണ്ട് കൗണ്ടർ ഡോറും തുറന്നു പുറത്തുവന്ന് എന്നെ കെട്ടിപിടിച്ചു