അടുക്കളയിൽ ചെന്നു ചാന്ധിനിയും അമ്മയും അടുത്ത വീട്ടിലെ ചേച്ചിയും അടുക്കളയിൽ ഉണ്ട്
ചാന്ധിനി എനിക്ക് ചയയിട്ടുതന്നു അവരോട് സംസാരിക്കുന്നതിനിടയിൽ ചാന്ധിനി പുത്തൻ വീട്ടിലുള്ളവരുടെ ബന്തുവീട്ടിൽ ജോലി ചെയ്യുന്നത് കൊണ്ടാണ് അവർ ഇവർക്കായി വീട് വെച്ചു കൊടുത്തതെന്നും മാസം പത്തായിരം രൂപ അവർ കൊടുക്കുന്നുണ്ടെന്നുമൊക്കെ അവർ ചെയ്യുന്ന വലിയ കാര്യം പോലെ ചേച്ചിയും അമ്മയും പറയുമ്പോഴും ചാന്ധിനി ഒന്നും പറയാതെ ഭക്ഷണം ഉണ്ടാക്കികൊണ്ടിരുന്നു
മനസ് അടിമത്തത്തിൽ ഉറച്ചുപോയ അവരെ ഒരിക്കലും രക്ഷിക്കാൻ കഴിയില്ലെന്ന തിരിച്ചറിവോടെ ഞാൻ ചായ കുടിച്ച ഗ്ലാസും കൊടുത്തുമ്മറത്തേക്ക് ചെന്നു
അന്ന് വൈകീട്ട് അവിടുന്ന് തിരിക്കുമ്പോ ആ ഗ്രാമത്തിലേ ജനങ്ങളെ ഓർത്ത് സഹതപിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ വീട്ടിലെത്തി പിറ്റേദിവസം ഞാനും നൂറയും ഖത്തറിലേക്ക് തിരിച്ചു
ഫ്ലൈറ്റിലിരിക്കുമ്പോ ഏന്റെ കൈ മസിലിൽ ചുറ്റിപിടിച്ചു തോളിൽ തല ചായ്ച്ചിരിക്കുന്ന അവൾ പതിയെ ഉറക്കത്തിലേക്ക് പോയി ലാപ്പും മടക്കിവെച്ചവളെ എടുത്തു മടിയിലിരുത്തി നെഞ്ചിൽ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മ വെച്ച് കണ്ണടച്ചുകിടന്നു ഉറക്കത്തെ പുൽകി അനൗൺസ്മെന്റ് കേട്ട് ഉറക്കം വിട്ടുണർന്നു നീല കടലും ഖത്തറിന്റെ മനോഹരിതയും കണ്ടു
രണ്ടുപേരും ചെക്കിങ് കഴിഞ്ഞ് ബാഗേജിനു വെയിറ്റ് ചെയ്യേ ബാബയുടെ വീട്ടിലെ ഡ്രൈവറുടെ കാൾ വന്നു
അവനോട് വെയിറ്റ് ചെയ്യാൻ പറഞ്ഞ് ഫോൺ വെച്ചു ഓരോ ട്രോളി ബാഗും വലിച്ചു ഞങ്ങൾ പുറത്തേക്ക് വരുമ്പോ ഗേറ്റിന് മുന്നിൽ തന്നെ അവനുണ്ട് അവനോട് സലാം പറഞ്ഞു ബാഗുകൾ വണ്ടിയിൽ വെച്ചു ഞാൻ കോഡ്രൈവർ സീറ്റിലും നൂറ പിറകിലും കയറി വണ്ടി നീങ്ങിതുടങ്ങി അവൻ സെന്റർ മിററിലൂടെ നൂറയെയാണ് നോക്കുന്നത് എന്ന് തോന്നിയതും സെന്റർ മിറർ മുകളിലേക്ക് മടക്കി വെച്ചത് കണ്ട് എനെതന്നെ നോക്കിയിരുന്ന നൂറയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു