അപ്പൊ ഇലക്ഷനൊക്കെ…
പുത്തൻ വീട്ടിലുള്ളവരുടെ ആൾക്കാർ എല്ലാവരെയും വിളിച്ച് അമർത്താനുള്ള ചിഹ്നം പറയും എല്ലാരും അതിൽ അമർത്തും അത് എന്തിനാണെന്ന് പോലും ആർക്കും അറിയില്ല… ഇവിടെ ഉള്ള ആണുങ്ങൾ പോലും ഗ്രാമം വിട്ട് പോയിട്ടില്ല… ഒരു വീട്ടിലും മൂന്നുന്നേരം ഭക്ഷണം പോലുമില്ല… പിന്നെയാണോ വസ്ത്രങ്ങൾ…
പ്രത്യേകിച്ച് ഒരു വികാരവുമില്ലാതെ അവൾ പറഞ്ഞു നിർത്തി
ഇവിടെ ഉള്ള ആൾക്കാര് ജോലിക്കൊന്നും പോവില്ലേ…
ഹമ്… ജോലിക്ക് പോവും ഇവിടെ ഒരു വർഷം മുഴുവൻ ജോലിചെയ്താലും ഇപ്പൊ ഏന്റെ ഒരു മാസത്തെ ശമ്പളം പോലും കിട്ടില്ല… ദിവസം കൂലി ഇരുപത്തഞ്ച് രൂപയാണിവിടെ അരിക്ക് കിലോ പതിനെട്ടു രൂപ… കുട്ടികൾ കുറച്ചുവർഷം സ്കൂളിൽ പോവും സ്കൂളിൽ പോകുന്നത് തന്നെ വീട്ടിൽ ശല്യമില്ലാതിരിക്കാനാണ്… സ്കൂൾ കഴിഞ്ഞാൽ അവരും പുത്തൻ വീട്ടിലെ പാടത്തും പറമ്പിലും വീട്ടിലും പണിക്ക് പോവും… ഏന്റെ ഓർമയിൽ ഒന്നിനും ഒരു മാറ്റവുമില്ല… ഈ ഗ്രാമത്തിൽ ആകെ മാറിയത് ഏന്റെ ഒരു വീട് മാത്രമാണ്…
അതിനുമാത്രം കടം വരാൻ എന്തായിരുന്നു…
കടം… ഹമ്…കടം ആകെ നാല് ലക്ഷം രൂപയെ ഉണ്ടായിരുന്നുള്ളൂ… ഞാനിപ്പോ അവർക്ക് എത്ര ലക്ഷം കൊടുത്തെന്നെനിക്ക് തന്നെ നിശ്ചയമില്ല… മാസം കിട്ടുന്ന ശമ്പളം അങ്ങനെ അവർക്ക് അയച്ചുകൊടുത്താല് അവർ പത്തായിരം രൂപ വീട്ടിൽ കൊടുക്കും… ഞങ്ങളുടെ വീടും ഇവിടെയുള്ള മറ്റ് വീടുകൾ പോലെ ആയിരുന്നു വീട് മാറ്റി പണിഞ്ഞു പക്ഷേ എല്ലാരുടെയും വിചാരം വീട് പുത്തൻ വീട്ടിൽ ഉള്ളവർ പണിഞ്ഞുതന്നതാണെന്നാണ്… ഇപ്പോഴും വീടിന്റെ പ്രമാണം അവരുടെ കയ്യിലാണ്… പക്ഷേ കൊടുക്കാതെ ഞങ്ങൾക്കിവിടെ നിൽക്കാൻ കഴിയില്ല… അവർക്ക് ഞാൻ കാശ് കൊടുത്തെന്നോ ആ വീട് ഞാൻ ഉണ്ടാക്കിയതാണെന്നോ ഞാൻ പറഞ്ഞാൽ ഇവിടെയുള്ളവർ കൊന്നുകളയും… എന്തിന് വീട്ടിൽ പോലും ഞാൻ പറയുന്നത് വിശ്വസിക്കില്ല… അവർക്ക് വേണ്ടി കൊല്ലാനും ചാവാനും ഇവിടുത്തെ ആളുകൾ മടിക്കില്ല…