എവിടെക്കാ…
അവളുടെ അച്ഛന്റെ ചോദ്യം കേട്ട് അയാളെ നോക്കി
കാറ്റ് കൊള്ളാൻ… പുറത്തിറങ്ങി ഒന്ന് നടക്കാമെന്നു കരുതി…
അപ്പോഴേക്കും മുറി തുറന്ന് പുറത്തേക്ക് വന്ന
ചാന്ധിനി : ഞാനും വരാം… നീ നിക്ക് ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം…
മ്മ്…
അവൾ അകത്തേക്ക് പോയതും അഫിയെ വിളിച്ചു
ഉറങ്ങിയോ…
ഇല്ല… ഞങ്ങൾ സംസാരിച്ചു കിടക്കുകയായിരുന്നു…
ഞാൻ നടക്കാൻ പോകുവാ വരുന്നോ…
ഞങ്ങളും വരുന്നു…
ചാന്ധിനിക്കൊപ്പം തേൻമൊഴിയും വന്നപ്പോയെക്കും അഫിയും നൂറയും വന്നു
ഞങ്ങൾ പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങി അല്പം നടന്ന് ഒരു മരച്ചുവട്ടിലായി ഇരുന്നു കുറച്ചുസമയത്തിനുശേഷം അവർക്കരികിൽ നിന്നും എഴുനേറ്റ് മാറി നിന്ന് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു
ചാന്ധിനീ…
അവളെനെ നോക്കി
ഈ നാടെന്താ ഇങ്ങനെ… ആണുങ്ങളാണേൽ ഏതു സമയവും ഗൗരവം നിറഞ്ഞ മുഖം… പെണുങ്ങളാണെൽ ശോകഭാവം… പലർക്കും കൈയോ കാലോ ഒക്കെ നഷ്ടപ്പെട്ടിട്ടുണ്ട്… കുട്ടികൾക്ക് പോലും നല്ല വസ്ത്രങ്ങളില്ല… ആരുടെ മുഖത്തും സന്തോഷമില്ല… ആരും സ്നേഹത്തോടെ സംസാരിക്കുന്നില്ല… ഞങ്ങളെ എന്തോ അന്യ ഗ്രഹ ജീവികളെ പോലെയാണ് ഇവിടെ എല്ലാരും നോക്കുന്നത്… ഇവിടുത്തെ മനുഷ്യരൊന്നും ചിരിക്കില്ലേ… എന്താ ഇവിടുത്തെ പ്രശ്നം…
പ്രശ്നമെന്താണെന്നൊന്നും എനിക്കറിയില്ല… ഇവിടെ രണ്ട് ഗ്രാമങ്ങളിൽ ഉള്ളവർ തമ്മിൽ വർഷങ്ങളായി പ്രശ്നങ്ങളുണ്ട്… പരസ്പരം വെട്ടും കുത്തും തന്നെ ആണ് എപ്പോഴും… ഈ ഗ്രാമത്തിലുള്ളവർ അടുത്ത ഗ്രാമത്തിലേക്ക് പോയാൽ അവിടെയുള്ളവർ കൊല്ലും അവിടെയുള്ളവർ ഇങ്ങോട്ട് വന്നാൽ ഇവിടെയുള്ളവർ കൊല്ലും അതുകൊണ്ട് രണ്ട് ഗ്രാമത്തിലുള്ളവരും അങ്ങോട്ടോ ഇങ്ങോട്ടോ പോവില്ല പക്ഷേ രണ്ട് ഗ്രാമത്തിൽ ഉള്ളവരും പോവുന്ന പൊതു വഴിയുണ്ട് അവിടെ വെച്ച് തമ്മിൽ കണ്ടാലും പരസ്പരം വെട്ടിയും കുത്തിയും ബാക്കിയാവുന്നവർ വീട്ടിലെത്തും… ഞാൻ ആളുകൾ ചിരിക്കുന്നതും സ്നേഹത്തോടെ സംസാരിക്കുന്നതും കാണുന്നത് ഇവിടെനിന്ന് പുറത്ത് വന്നപ്പോഴാണ്… കെട്ടിയോൻ മരിച്ചു അപ്പന്റെ കയ്യും പോയപ്പോ ജീവിക്കാൻ ഞാനും അമ്മയും ജോലിക്ക് പോയ് തുടങ്ങി അതിനിടക്ക് അമ്മക്ക് ശ്വാസം മുട്ടൽ കൂടിയതോടെ ആശുപത്രിയിലായി എല്ലാം കഴിയുമ്പോയേക്കും വീട് പുത്തൻ വീട്ടിൽ ഉള്ളവർക്ക് പണയം വെച്ച് വാങ്ങിയ കാശ് വീട്ടാൻ ഞാൻ അവരുടെ വീട്ടിലും പാടത്തും പണിയെടുക്കുന്നതിനിടെ ഒരു ദിവസം സന്ധ്യക്ക് പൊതുവഴിയിൽ ഒറ്റക്ക് വരുമ്പോ അടുത്ത ഗ്രാമത്തിലുള്ളവരെകണ്ടു പേടിച്ച് ഓടി വഴി തെറ്റി ചുറ്റിതിരിഞ്ഞു ടൗണിൽ എത്തുന്നത് തിരിച്ചെങ്ങനെ വരണം എന്ന് അറിയാതെ അലഞ്ഞു തിരിഞ്ഞു നടന്ന് ഒരു വീട്ടിൽ ജോലിക്ക് കയറി അവിടുന്ന് ഒരു വർഷം കഴിഞ്ഞ് ആവീട്ടുകാരുടെ സഹായത്തോടെ ടൗണിലെ ഒരേജൻസി വഴി ഞാൻ ഖത്തറിൽ എത്തി… പുത്തൻ വീട്ടിൽ ഉള്ളവരുടെ മക്കളൊക്കെ ഏതോ പുറം നാട്ടിൽ പഠിക്കാനും വേറെ നാട്ടിലേക്ക് കല്യാണം കഴിച്ചും പോയിട്ടുണ്ടെങ്കിലും ഈ ഗ്രാമത്തിൽ നിന്ന് ഏന്റെ അറിവിൽ ആദ്യമായി പുറത്ത് ജോലിക്ക് പോകുന്നത് ഞാനാണ് ശെരിക്കും പറഞ്ഞാൽ ഈ രണ്ട് ഗ്രാമങ്ങൾക്ക് പുറത്തുള്ളവർ എങ്ങനെ ജീവിക്കുന്നു എന്ന് പോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു ആധാർ കാർഡും ഐ ഡി കാർഡും നമ്മുടെ ഐഡന്റിറ്റി ആണെന്ന് മനസിലാവുന്നത് പോലും ഇവിടുന്ന് പുറത്തിറങ്ങിയ ശേഷമാണ്…