ഭക്ഷണം കഴിച്ചിറങ്ങിയ മുതൽ ചോക്ലേറ്റും തിന്നിരിക്കുന്ന നൂറ എന്നെ നോക്കി
എന്ത് എരിവാടാ ഭക്ഷണത്തിന്…
ഇവരുടെ ഭക്ഷണത്തിന് എരിവ് കൂടുതലാ…
വീട്ടിലെത്തി ഭാബയും മാമയും തേൻമൊഴിയും വീടിനു മുന്നിൽ തന്നെ ഉണ്ട് അവരോട് ചിരിച്ചു സൈക്കിൾ ഇറക്കി വെച്ചു വാങ്ങിയ സാധനങ്ങളൊക്കെ എടുത്തുവെച്ചു പിള്ളാർ അവർക്ക് വാങ്ങിക്കൊടുത്ത ഡ്രസ്സ് വീട്ടുകാരെ കാണിക്കാൻ ഡ്രെസ്സുമായി ഓടി
തിരിച്ചുവന്ന പിള്ളേരെ സൈക്കിളിൽ കയറ്റി സൈഡ് ടയർ ഉള്ളത്കൊണ്ട് പിള്ളാർക്ക് സൈക്കിൾ ചവിട്ടാൻ വലിയ ബുദ്ധിമുട്ടില്ല സ്കിപ്പിംഗ് ചെയ്യുന്നതും മറ്റും പിള്ളാർക്ക് കാണിച്ചുകൊടുത്തു
ക്രിക്കറ്റ് ബാറ്റും ബോളും സ്റ്റെമ്പും എടുത്ത് പിള്ളാരെയും കൂട്ടി ക്രിക്കറ്റ് കളിക്കാൻ തുടങ്ങി അവർ ആദ്യമായാണ് ഈ കളികളെല്ലാം കാണുന്നതെന്നു തോന്നി അവരുടെ സൈസിലുള്ള ബാറ്റുമായി അവരും കളിച്ചു
ചാന്ധിനിയുടെ അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചതിനാൽ ഭക്ഷണം കഴിക്കാനിരുന്നു ഭക്ഷണം കഴിച്ച് കഴിയേ പിള്ളാര് കളിക്കാൻ തിരക്ക് കൂട്ടി വെയിൽ അല്പം താഴ്ന്നതും അവരോടൊപ്പം ഫുഡ്ബാൾ കളിച്ചു കുളിച്ച് ഞങ്ങളെല്ലാം കളി ചിരിയുമായി സംസാരിച്ചുകൊണ്ടിരിക്കെ അവളുടെ അമ്മയും അയൽ വീട്ടിലെ ചേച്ചിയും ഞങ്ങളുടെ പ്രവർത്തികളും പെരുമാറ്റവും അന്യ ഗ്രഹ ജീവികളെ എന്ന പോലെ നോക്കിനിൽപ്പുണ്ട് അവളുടെ അച്ഛൻ ഇതിലൊന്നും പെടാതെ അയൽ വീട്ടിലെ ചേട്ടനോടൊപ്പം ഇരിപ്പുണ്ട്
രാത്രി ഭക്ഷണം കഴിച്ച് കിടനെങ്കിലും ഉറക്കം വന്നില്ല എഴുന്നേറ്റു പുറത്തേക്കിറങ്ങാൻ താഴേക്ക് ചെല്ലുമ്പോ അവളുടെ അച്ഛൻ ഹാളിലെ കട്ടിലിൽ കിടപ്പുണ്ട് വാതിൽ തുറക്കാൻ പോകെ