അവളവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി
കഫവും രക്തവും കലർന്ന തുപ്പൽ കൈകൊണ്ട് തുടച്ചുകൊണ്ടവനവളെ നോക്കി
കഥ തുടരുന്നു…
ദേഷ്യത്തോടെ അവൾക്ക് നേരെ കൈ ഉഴർത്തിയതും ഒരു വെടി ശബ്ദത്തോടൊപ്പം അവളുടെ മുടിയിൽ കുത്തിപിടിച്ചിരിക്കുന്നവന്റെ തലയിൽ നിന്നും രക്തം ചീറ്റിത്തെറിച്ചു
ചുറ്റും തളം കെട്ടികിടക്കുന്ന നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് നോക്കെത്താ ദൂരം പടർന്നുകിടക്കുന്ന ഗോതമ്പു പാടത്തിനു നടുവിലെ മൺ റോഡിലൂടെ ഹോൺ മുഴക്കികൊണ്ട് ഓഫ്രോഡർ പജീറോ ആ വീടിനരികിലേക്ക് കുതിച്ചു
നിലത്തേക്ക് വീഴുന്ന അവന്റെ കൈയിൽ കുടുങ്ങിയ മുടി വലിഞ്ഞൊന്നു വേച്ചുപോയ അവൾ തളർന്ന ശരീരത്താലെ നേരെ നിന്നു
പൊടിപറത്തി വരുന്നവണ്ടിയുടെ സൺ റൂഫിൽ ഗൺ പിടിച്ചിരിക്കുന്ന അവനെ കണ്ട അവളുടെ ചുണ്ടിൽ സന്തോഷത്തിന്റെ ചിരി വിരിഞ്ഞു അരികിൽ നിൽക്കുന്നവനെ നോക്കി
നായെ കണ്ണ് തുറന്നു നോക്ക്… അതാണ് ഹർപ്രീത് സിംഗിന്റെ ഭർത്താവ് ഷെബിൻ അഹമ്മദ്… നിന്റെയൊക്കെ കാലൻ…
അവൾ പറഞ്ഞു തീരുമ്പോയേക്കും വേകമൊട്ടും കുറയാതെ മുറ്റത്തേക്ക് കയറിയ വണ്ടി സ്‌കിടായി വഴിക്ക് ക്രോസായി നിന്നു ഡോർ തുറന്നു ചാടിയിറങ്ങിയ അഫി ഡോറിൽ നിന്നും വലിച്ചെടുത്ത നീളമേറിയ വാളുമായി കറങ്ങി നിന്നതും പിസ്റ്റലുകൾ കൈയിൽ പിടിച്ചു നിന്നവന്റെ തല ശരീരത്തിൽ നിന്നും വിട്ടുമാറി കഴുത്തിൽ നിന്നും മുകളിലേക്ക് രക്തം ചീറ്റി തെറിക്കുന്ന ശരീരതിന്റെ കൈയിൽ നിന്നും പിസ്റ്റലുകളെടുത്തു വണ്ടിക്കുമുകളിലിരിക്കുന്ന എനിക്ക്നേരെ എറിഞ്ഞു പിസ്റ്റലുകൾ കയ്യിലാക്കുമ്പോയേക്കും ഉടലിൽ നിന്നും അറ്റുമാറിയ തല നിലം പതിച്ചു തലയില്ലാത്ത ശരീരം നിലത്തേക്ക് വീണു