കൂട്ടത്തിൽ ഒരുവൻ പ്രധാനി എന്ന് തോന്നിക്കുന്നവനോട് എന്തോ പറഞ്ഞതും അയാൾ എല്ലാരേയും ഒന്ന് നോക്കി “ആ…” എന്ന് മൂളി തിരിഞ്ഞു നടന്നു നിർതിയിട്ട ജീപ്പിന്റെ കോ ഡ്രൈവർ സീറ്റിലേക്ക് കയറി എല്ലാരും പിരിഞ്ഞു പോയപിറകെ ഞങ്ങൾ വണ്ടിയെടുത്തു മുന്നോട്ട് നീങ്ങി മണ്ണിൽ പണിതതും കല്ലിൽ പണിതു തേക്കാത്തതുമായ അല്പം ദൂരം ഇടവിട്ടുള്ള കുഞ്ഞ് കൂരകൾ കടന്നു വിവസ്ത്രരായവർക്കിടയിൽ വസ്ത്രം ധരിച്ചെന്ന പോലെ നിൽക്കുന്ന നീല പെയിന്റടിച്ച ഇരുന്നില്ല വീടിന് മുന്നിൽ വണ്ടി ചെന്നു നിന്നു വണ്ടിയിൽ നിന്നിറങ്ങി ചെറിയ കുട്ടിക്ക് പിറകെ അല്പം പ്രായമുള്ള സ്ത്രീ അങ്ങോട്ട് വന്നു ചാന്ധിനി അവനെ എടുത്തു മുഖം മുഴുവൻ ഉമ്മവെച്ചു അവളുടെ അമ്മയും മകനും ആണെന്ന് ഞങ്ങളെ പരിചയപ്പെടുത്തി ഞങ്ങളെ അവർക്കും പരിചയപെടുത്തി സാധനങ്ങൾ എടുത്തുവെക്കെ അടുത്ത വീട്ടിലെ തിണ്ണയിൽ ഇരുന്നു നോക്കുന്ന അല്പം പ്രായമുള്ള പുരുഷനിൽ കണ്ണ് പതിഞ്ഞെങ്കിലും അയാളിൽ നിന്നും കണ്ണ് പറിച്ച് ബാഗുമായി അകത്തേക്ക് കയറി ചാന്ധിനി കൊണ്ടുവന്ന് തന്ന ജ്യൂസ് കുടിക്കേ ഇടം കൈയിൽ വലിയൊരു വടി സഞ്ചി നിറയെ പച്ചക്കറികളുമായി ഒരാൾ വന്നു അവൾ അയാളെ അച്ഛനെന്നു പറഞ്ഞു ഞങ്ങൾക്ക് പരിചയപെടുത്തി
ഫ്രഷായി ഉറങ്ങി എഴുന്നേറ്റു പുറത്തേക്ക് വന്നതും അവളുടെ അച്ഛൻ പുറത്തെ കസേരയിൽ നേരത്തെ അടുത്ത വീട്ടിൽ നിന്നും നോക്കിയ ആളോട് സംസാരിച്ചിരിപ്പുണ്ട് മുറ്റത്ത് കുട്ടികൾ വണ്ടിക്ക് അരികിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് വണ്ടിയിൽ തൊട്ട് നോക്കുന്നൊക്കെയുണ്ട്