വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

Posted by

അടി കിട്ടും എന്ന് കൈകൊണ്ട് കാണിച്ച അവൾക്ക് ഫ്ലയിങ് കിസ്സ് കൊടുത്തതും അവളുടെ മുഖത്ത് നാണം വിരിഞ്ഞു വണ്ടിക്കകത്തെ ലൈറ്റ് ഓഫ്‌ ചെയ്തുകൊണ്ടവൾ എന്റെ സീറ്റിലേക്ക് തലവെച്ച് കിടന്നുകൊണ്ട് വലം കൈ സീറ്റിന് സൈഡിലൂടെ ഇട്ട് എന്റെ വയറിൽ പിടിച്ചു ശബ്ദം താഴ്ത്തി

മജ്നൂ…

മ്മ്…

ഐ ലവ് യൂ…

(തല ചെരിച്ചവളെ നോക്കി) ഐ ലവ് യൂ റ്റൂ…

കുറേ സമയത്തെ യാത്രക്ക് ശേഷം ഒരു കടയിൽ നിർത്തി ചായകുടിച്ചു വീണ്ടും വണ്ടിയെടുത്തു അത്രയും സമയം ഉറങ്ങിയത് കൊണ്ടാവാം ചാന്ധിനി പിന്നെ ഉറങ്ങിയില്ല അതുകൊണ്ട് ഞങ്ങളും മിററിലൂടുള്ള നോട്ടത്തിൽ പ്രണയമൊതുക്കി

സൂര്യനുദിക്കാൻ തുടങ്ങേ ഇടയ്ക്കിടെ കാണുന്ന നീണ്ടുകിടക്കുന്ന പാടങ്ങളും ചെറുതും വലുതുമായുള്ള കെട്ടിടങ്ങളും മനോഹരമായ പ്രതേശങ്ങളും താണ്ടി മുന്നോട്ട്നീങ്ങി മഞ്ഞ ബോർഡിൽ കറുത്ത അക്ഷരങ്ങളിൽ ഗ്രാമത്തിന്റെ പേരെഴുതിയ കവാടം കടന്നു പോകെ ഓല മേഞ്ഞ ചായക്കടയിൽ ഇരിക്കുന്നവർ വണ്ടികളിലേക്ക് നോക്കുന്നുണ്ട് മുന്നോട്ട് കുതിക്കുന്ന വണ്ടി അടുത്ത ജംഗ്ഷൻ എത്തിയതും

കുറച്ചുപേർ വണ്ടിക്ക് മുന്നിൽ കയറി കൈ കാണിച്ചതിനാൽ അഫി വണ്ടി നിർത്തിയ പിറകെ ഞാനും വണ്ടി നിർത്തി വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോയേക്കും ചാന്ധിനിയും വണ്ടിയിൽ നിന്നും ഇറങ്ങി വണ്ടി നിർത്തുമ്പോയേക്കും അവിടെയുള്ള ആളുകൾ വണ്ടികളെ വളഞ്ഞുനിന്നിരുന്നു

നിങ്ങളാരാ… എവിടെ പോവുകയാ…

ചന്ധിനി രാമചന്ദ്രൻ ആശാരിയുടെ മകളാണെന്നും വരുന്ന വഴിയാണെന്നും ഞങ്ങളവളുടെ സുഹൃത്തുക്കളാണെന്നും അവളുടെ നാട് കാണാൻ വന്നതാണെന്നും പറഞ്ഞു(അവരുടെചോദ്യവും അവളുടെ ഉത്തരവും അവളിൽ നിന്നും പഠിച്ച തെലുങ്കിൽ നിന്നും മനസിലായി)

Leave a Reply

Your email address will not be published. Required fields are marked *