അണ്ണാ…
എന്താ മോളേ…
അക്ക തോട്ടത്തിൽ പോവാൻ വിളിക്കാൻ പറഞ്ഞു…
ഇപ്പൊ വരാം…
ലാപ്പും ഷഡ്ഡൌൺ ചെയ്തവൾക്കൊപ്പം താഴേക്ക് ചെന്നു എല്ലാരും കാത്തിരിപ്പുണ്ട് ബാബയും മാമയും കൂടെ വന്നതും ഞങ്ങൾ തോട്ടത്തിലേക്ക് നടന്നു പച്ചക്കറികൾ വിളഞ്ഞു നിൽക്കുന്നതോട്ടത്തിലൂടെ നടക്കുന്നതിനിടെ അതിൽ നിന്നും പലതും പറിച്ചുതിന്നു എല്ലാവരോടും സംസാരിച്ചുകൊണ്ട് നടന്നു
തിരികെ വരുമ്പോയേക്കും ഉച്ച ഭക്ഷണത്തിനു സമയമായി ഭക്ഷണം കഴിച്ചു മുറിയിൽ ചെന്ന് ബെഡിലേക്ക് വീണു വൃത്തിക്ക് ഉറങ്ങി
മനസിന്റെ കടിഞ്ഞാൺ പൊട്ടിക്കും തരത്തിലുള്ള മണം മുറിയിൽ നിറഞ്ഞു അടുത്തു വന്ന മണം ഏന്റെ തൊട്ടരികിലായി എത്തി കണ്ണ് തുറക്കേ മുന്നിൽ കണ്ട അഫിയും നൂറയും ബെഡിൽ കയറി രണ്ടാളും കെട്ടിപിടിച്ചു കിടന്നു
എന്താടീ ഇത് ആരേലും കണ്ടാലോ…
അഫി : വാതിലടച്ചിട്ടുണ്ട് ആരും വരില്ല… ഇവക്ക് നിങ്ങളെ കാണാഞ്ഞിട്ട് ഭയങ്കര സങ്കടം… അതാ കൂട്ടി വന്നേ…
അപ്പൊ നീയോ…
എനിക്കും കാണണമല്ലോ അതല്ലേ ഞാനും വന്നേ…
മജ്നൂ…
മ്മ്…
അടുത്തുണ്ടായിട്ടും ഒന്ന് നോക്കാൻ പോലും പറ്റാതെ എനിക്കാകെ ഭ്രാന്താവുന്നു…
ഏന്റെ നൂറാ… എല്ലാരും ഉള്ളപ്പോ നീ ഒന്ന് ക്ഷമിക്ക്… നിന്നെ നോക്കാൻ പോലും കഴിയാത്തത്തിൽ എനിക്കും സങ്കടമുണ്ട് നമ്മുടെ സാഹചര്യം കൂടെ നമ്മൾ മനസിലാക്കണം…
എനിക്കറിയാം മജ്നൂ… പക്ഷേ മനസ് സമ്മതിക്കുന്നില്ല…
എല്ലാം ശെരിയാവും… ബാബയുടെ ട്രീറ്റ് മെന്റും റെസ്റ്റും കഴിഞ്ഞുപോയാൽ പിന്നെ അവിടെ നമ്മളല്ലേ ഉള്ളൂ അതുവരെ ഒന്ന് ക്ഷമിക്കെന്റെ സആദാ…