(എല്ലാരേയും നോക്കി) ഇത് അമ്മ… ഇത് സരോജക്ക… ഇത് പ്രകാശ് എഞ്ചിനീയറിങ് പഠിക്കുന്നു… ഇത് പൗർണമി എം എസ് സി പഠിക്കുന്നു… ഇത് തമിഴ് അക്കൗണ്ടന്റ് ആണ് ഇത് തമിഴ്ന്റെ ഹസ്ബന്റ് രാജീവ് ഇപ്പൊ സി ഐ ആണ് ഇത് തമിഴ്ന്റെ അമ്മ മാലതിയക്ക… ഇത് മാങ്കനി ഗവണ്മെന്റ് എൽ പി സ്കൂൾ ടീച്ചർ ഇത് മാങ്കനിയുടെ ഹസ്ബൻഡ് ശിവ ബിസിനസും കൃഷിയും ആണ് ഇത് മാങ്കനിയുടെ അമ്മ ലക്ഷ്മിയക്ക അച്ഛൻ നാരായണണ്ണൻ ഇത് നിന്റെ ലിറ്റിൽ പ്രിൻസസ് ലക്ഷ്മിപ്രിയ… (എല്ലാവരും നോക്കി നിൽക്കുന്നത് കണ്ട് തെന്മോഴിയെ നോക്കി) ശെരിയല്ലേ…
തേൻ മൊഴി : ശെരിയാ പക്ഷേ ഫോട്ടോപോലും കാണാതെ നീ എല്ലാരേയും കറക്റ്റായി കണ്ടുപിടിക്കും എന്ന് ഞാൻ കരുതിയില്ല…
(അവരെ എല്ലാം നോക്കി) ഇവൾക്ക് എപ്പോഴും നിങ്ങളുടെ വിശേഷം പറയാനേ സമയം കാണൂ…കേട്ട് കേട്ട് നിങ്ങളെ എല്ലാം കണ്ടപോലെ അറിയാം…
എല്ലാരുടെയും മുഖത്ത് സന്തോഷം നിറഞ്ഞുനിൽക്കേ തെന്മോഴിയെ നോക്കി
(അറബിയിൽ) വന്നിട്ട് ഇത്രേം സമയമായിട്ടും ഞങ്ങൾക്ക് കുടിക്കാൻ ഒരു ചായ തരണമെന്ന് തോന്നിയില്ലല്ലോ നിനക്ക്
മറന്നുപോയെടാ ഇപ്പൊ എടുക്കാം…
അവൾ പുറത്തേക്ക് പോയ ശേഷം എല്ലാരേയും നോക്കി
ഞാൻ പറയുന്നത് കൊണ്ടൊന്നും തോന്നരുത്… നിങ്ങളുടെ കുടുംബ കാര്യത്തിൽ ഇടപെടുകയാണെന്നും കരുതരുത്… ഞങ്ങളെ നാട്ടിൽ ഒരു ചെക്കനുണ്ട് ഷിപ്പിൽ എഞ്ചിനീയർ ആയി വർക്ക് ചെയ്യുകയാ എനിക്ക് നല്ലോണം അറിയുന്ന ചെക്കനാ വലിയും കുടിയും ഒരു ദുശീലവും ഇല്ല… സ്വന്തമെന്നു പറയാൻ അമ്മ മാത്രമേ ഉള്ളൂ… അവന്റെ അമ്മയോട് ഞാൻ തേൻമൊഴിയുടെ കാര്യം സംസാരിച്ചിരുന്നു അവളുടെ ഫോട്ടോ കണ്ട് അവർക്ക് ഇഷ്ടമായിട്ടുണ്ട്… ഇവൾ നിങ്ങളെ ഒന്നും വിട്ട് വരില്ലെന്നറിയാവുന്നത് കൊണ്ട് ഇവിടെ ഒരു വീട് വാങ്ങി ഇങ്ങോട്ട് താമസം മാറാൻ അവർ തയ്യാറാണ്… അവളോട് സംസാരിച്ചപ്പോ കല്യാണമൊന്നും വേണ്ട ഇവരുടെ പഠിപ്പ് കഴിഞ്ഞൊരു ജോലിയൊക്കെ ആയശേഷം ഇവരെ രണ്ടാളേം കൂടെ കെട്ടിക്കണം എന്നൊക്കെയാ പറയുന്നേ… നിങ്ങൾക്ക് വേണ്ടിമാത്രം ജീവിതം തീർക്കാതെ അവളെ പറ്റിക്കൂടെ ആലോചിക്കാൻ നിങ്ങൾക്ക് വിരോധമില്ലെങ്കിൽ നിങ്ങളൊന്നു പറഞ്ഞുനോക്ക്… എല്ലാർക്കും താല്പര്യമുണ്ടെങ്കിൽ നാളെ അവരോട് പെണ്ണ് കാണാൻ വരാൻ പറയാം…