സാരോല്ല… നമ്മുടെ സിറ്റുവേഷൻ കൂടെ നമ്മൾ മനസിലാക്കണ്ടേ… നമുക്ക് സംസാരിക്കുകയും കാണുകയും ഒക്കെ ചെയ്യാലോ…
അഫി : (അവളുടെ തലയിൽ തലോടി കൊണ്ട്) വെറുതെ ടെൻഷനാവല്ലേനൂറാ… കിട്ടുന്ന സമയം സന്തോഷമായിരിക്ക്…
വീടിനരികിൽ എത്താറായി എന്ന് കണ്ട് വണ്ടി സൈഡാക്കി ഞാൻ പുറകിലെ സീറ്റിൽ ചെന്ന് കയറി അഫി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി
അവിടെ എത്തുമ്പോ മുറ്റത്തു കണ്ട ചെറുക്കൻ
അക്കാ… അവര് വന്നു… (അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു ഞങ്ങളെ നോക്കി) വാ… കയറിയിരിക്ക്…
അവന്റെ ക്ഷണം സ്വീകരിച്ചവനൊപ്പം അകത്തേക്ക് കയറേ
സുഖമല്ലേ പ്രകാശ്…
അതേ… ഏന്റെ പേരെങ്ങനെഅറിയാം…
നിന്റെ ചേച്ചി പറഞ്ഞ് എല്ലാരേയും അറിയാം… ക്ലാസ്സൊക്കെ എങ്ങനെ പോകുന്നു…
വാതിൽക്കൽ തേൻമൊഴിയും രണ്ട് സ്ത്രീകളും പ്രത്യക്ഷപെട്ടു അവരും ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു
നന്നായിട്ട് പോകുന്നു… ഷെബി എന്നല്ലേ ചേട്ടന്റെ പേര്…
അതേ…
ഇത് അഫീഫ ഞാൻ കല്യാണം കഴിക്കാൻ പോവുന്നവൾ… ഇത് ഏന്റെ ഓണർ നൂറ…
പേര് അക്ക പറഞ്ഞു കേട്ടിട്ടുണ്ട്…
അകത്തേക്ക് കയറിച്ചെല്ലേ മുറിയിൽ മുഴുവൻ പെട്ടിയിൽ നിന്നു വലിച്ചിട്ട സാധനങ്ങളും മൂന്നു പെൺപിള്ളേരും രണ്ട് പുരുഷൻ മാരും അല്പം പ്രായമുള്ളൊരു പുരുഷനും രണ്ട് സ്ത്രീകളും ഒരു ചെറിയ വാവയും ഉണ്ട് എല്ലാരുടെ മുഖത്തും സന്തോഷം നിറഞ്ഞു നിൽപ്പുണ്ട്
തേൻമൊഴി ഞങ്ങളെ അവർക്ക് പരിചയപെടുത്തി അവരെ ഞങ്ങൾക്ക് പരിചയപെടുത്താൻ പോയതും
നിൽക്ക് ഞാൻ പറയാം…
തേൻ മൊഴി : ശെരി പറ…