നഷ്ടം നികത്താൻ പറ്റില്ലെന്നറിയാം… അവന്മാർക്ക് ശിക്ഷ കിട്ടി ഇനി അത് മനസിൽ നിന്നു കളഞ്ഞേക്ക്…
ചേച്ചിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ട് ചേച്ചിയെ തോളിൽ ചേർത്തുപിടിച്ചു
ആരുമില്ലെന്നു തോന്നേണ്ട… എനിക്ക് ജീവനുള്ളിടത്തോളം ഒരു സഹോദരനായി ഞാനുണ്ട് കൂടെ…
നിറകണ്ണുകളോടെ എന്നെ നോക്കി
ചേച്ചിയുടെ ഈ നിറയുന്ന കണ്ണിനി വേണ്ട പഴയ സാവിത്രിയുടെ തിളക്കമുള്ള കണ്ണുകൾ മതി…
ചേച്ചി കണ്ണുനീരിൽ കുതിർന്ന ചിരിയോടെ നോക്കി
നിങ്ങളെ കൂടെപ്പിറപ്പുകളെ കാലണക്ക് ഗതിയില്ലാതെ നിങ്ങളെ മുന്നിൽ ഞാൻ നിർത്തിത്തരും… ഇതെന്റെ ചേച്ചിക്ക് ഞാൻ തരുന്ന വാക്ക്… കരഞ്ഞോണ്ടിരിക്കണ്ട കുറച്ചുസമയം കിടന്നുറങ്ങു… ചേച്ചിയെ അമൽ കൊണ്ടുവിടും… ഞങ്ങൾ തമിഴ് നാട്ടിലേക്ക് പോവുകയാ… പ്രിയ നിങ്ങളെ കൂടെ വരും…
ശെരി…
പ്രിയയെ മാറ്റിനിർത്തി നാട്ടിലെത്തിയപാടെ പോയി സുഹൈലിനെ കാണണം… നിനക്കവിടെ കുറച്ച് ജോലിയുണ്ട്… എന്താ ചെയ്യേണ്ടതെന്ന് അവർ പറഞ്ഞുതരും…
ശെരി…
അവിടുന്ന് ഞങ്ങൾ മൂന്നുപേരും തമിഴ്നാടിന് തിരിച്ചു അവിടെ എത്തിയ പിറകെ ഷംസിയും അൽത്തുവും സുഹൈലിന്റെ വണ്ടിയുമായി ഹോട്ടലിൽ എത്തി വണ്ടി ചാവി ഞങ്ങൾക്ക് തന്നു ലൊക്കേഷൻ നോക്കി തേൻമൊഴിയുടെ വീട്ടിലേക്ക് തിരിച്ചു വണ്ടി പോകെ പോകെ നൂറയുടെ പിടി ഏന്റെ കൈയിൽ മുറുകി കൊണ്ടിരുന്നു
എന്ത് പറ്റി നൂറാ…
അവിടെ ചെന്നാൽ അവരൊക്കെ ഇല്ലേ… വീണ്ടും പരിചയക്കാരെ പോലെ മാത്രം…
അവളെ അരികിലേക്ക് ചേർത്തുപിടിച്ചവളുടെ നെറ്റിയിൽ ഉമ്മവെച്ചു