രണ്ടുപേരും കരഞ്ഞോണ്ട് നിൽക്കുന്നത് കാണെ മനസിൽ സന്തോഷം നിറഞ്ഞു
അമലിനോടൊപ്പം അടുത്ത മുറിയിൽ ചെന്നു ഗരുഡൻ കെട്ടി നിർത്തിയ കൊടുവാളിനെയും ടീമിനെയും നോക്കെ അവരുടെ മുഖത്ത് ഭയം തെളിഞ്ഞുവന്നതെന്തിനെന്നു മനസിലാവാതെ അവർക്കരികിലേക്ക് ചെല്ലേ തന്നെ ഉറക്കെ
കൊടുവാൾ : അറിയാതെ പറ്റിയതാ… നിങ്ങളെ കൊല്ലാൻ അവര് പൈസ തരാന്ന് പറഞ്ഞപ്പോ ഞങ്ങളൊന്നും ചിന്തിച്ചില്ല… ഞങ്ങൾ നിങ്ങളെ കൊല്ലാൻ നോക്കരുതായിരുന്നു…
അവര് പറഞ്ഞത് മനസിലായില്ലെങ്കിലും അവരെ നോക്കി
ആര്…
നടുക്കണ്ടിസിറാജ്… അറിയാതെ പറ്റിപോയതാ ഞങ്ങളെ വിട്ടേക്ക്… ഞങ്ങളൊന്നിനുമില്ല…
പ്രതീക്ഷിക്കാതെ സ്വന്തം മാമന്റെ പേര് കേട്ടതും അഫിയിൽ ഉണ്ടായ അതേ ഞെട്ടൽ എന്നിലുമുണ്ടായി പറയുന്നത് എന്താണെന്നു മനസിലാവാതെ നിൽക്കുകയാണെങ്കിലും അമലിന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു
എത്ര പണം തന്നു…
പത്ത് ലക്ഷം…
അഫി ചാടി അവന്റെ മുഖത്തിന് നേരെ കിക്ക് ചെയ്തതും അതവന്റെ മുഖത്ത് കൊള്ളും മുൻപവളെ പിടിച്ചു വലിച്ചു
വിടിക്കാ… ഈ നായ്ക്കളെ ഞാൻ…
അഫീ… അടങ്ങിനിൽക്ക്…
ഈ…ഈ പന്നികൾ കാരണം എത്രകാലം ഇക്ക കിടപ്പിലായി… ഈ… ഈ നായ്ക്കൾ അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ നമ്മുടെ… നമ്മുടെ… നമ്മുടെ കുഞ്ഞ് പോലും മരിക്കില്ലായിരുന്നു…. നമ്മൾ കണ്ണീരു കുടിച്ചു ജീവിക്കില്ലായിരുന്നു…ഉപ്പാന്റെ കാല് പോവില്ലായിരുന്നു… (ദേഷ്യത്തോടെ പറഞ്ഞു തുടങ്ങിയ അവൾ കരഞ്ഞുകൊണ്ടെന്റെ നെഞ്ചിൽ വീണു)
മോളേ… ഇവന്മാരല്ലെങ്കിൽ മറ്റാരെങ്കിലും അത് ചെയ്യുമായിരുന്നു… നീയൊന്നു സമാധാനപെട്…