എന്താ ജാഫർ നിന്നോട് ഞാൻ പറഞ്ഞ രണ്ട് വാക്കും പാലിച്ചില്ലേ…
അവൻ ദയനീയ മായി എന്നെ നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്
ജാഫറെ… ഞാൻ നിന്നോട് ഇവൾ നിങ്ങള് ഉണ്ടാക്കിയത് എവിടെ സൂക്ഷിച്ചിരുന്നെന്നു കാണിച്ചുതരും ഇവളെയും നിനക്ക് തരും എന്ന് പറഞ്ഞപ്പോ നിനക്കുണ്ടായിരുന്ന സന്തോഷം കാണാനില്ലല്ലോ ജാഫറെ… എന്ത് പറ്റി നിനക്ക്…
ചെയ്തതെല്ലാം തെറ്റാ… പൊറുത്ത് എന്നെ വെറുതെ വിട്ടേക്ക്… ഇവളാ ഇവൾ പറഞ്ഞു ചെയ്യിച്ചതാ എന്നെകൊണ്ട്… എന്നെ വെറുതെ വിട്…
ജാഫറെ… ഏന്റെ പെങ്ങളെമേത്തിവളെ വാക്കും കേട്ട് നീ കാട്ടിക്കൂട്ടിയ പാടുകളൊന്നും ബാക്കിയില്ലാതെ മാഞ്ഞു അവളുടെ മനസിൽ നീ മരിച്ചു ഇപ്പൊ ഏന്റെ കൂടെ ഉള്ളത് ഓർമകളിൽ പോലും നീ ഇല്ലാത്ത ഏന്റെ ഇത്തയാ… ഏന്റെ മക്കളിന്ന് ജാഫറെന്ന പേരുപോലും മറന്നു ചിരിച്ചു സന്തോഷമായിരിപ്പുണ്ട് എനിക്കത്രയും മതി… പക്ഷേ നീ എന്നോർക്കണം നഖം കൊണ്ടു പോറിയാലും ചില കുഞ്ഞു മുറിവുകൾ ഉണങ്ങാതെ പഴുതുകൊണ്ടിരിക്കും… നീ വിഷം തേച്ച കത്തികൊണ്ട് ആഴത്തിൽ കുത്തി കീറിയത് ഏന്റെ മനസാ… പഴുത്തളിഞ്ഞത് വൃണമായി എനിക്ക് ജീവനെടുക്കുന്ന നോവ് തരുന്നുണ്ട്… ആ നോവ് മാറാൻ മരുന്നെനിക്കറിയില്ല കടിക്കുന്നിടത്തു മാന്തുമ്പോ കിട്ടുന്നൊരാശ്വാസം പോലെ നീയും ഇവളും ജീവിതകാലം മുഴുവൻ ഇങ്ങനെ ചേർന്നു നിൽക്കുമ്പോ എനിക്കാ നോവിനൊരു ആശ്വാസമുണ്ട് നിങ്ങളും ആഗ്രഹിച്ചതല്ലേ ചേർന്നുനിൽക്കാൻ പിന്നെന്താ…
ഷെബീ… പ്ലീസ്… കൊന്നേക്ക്…
മരണം ഭിക്ഷ ചോദിക്കാൻ മാത്രം എന്താ നിനക്കുമവൾക്കുമിവിടെ ഒരു കുറവ്… ക്ഷമിപ്പിക്കാൻ വഴിയില്ലെങ്കിലും അടങ്ങാത്ത കാമം മനസിലും ശരീരത്തിലും നിറയുന്നില്ലേ… രണ്ടുപേരെയും പശത്തേച് ചേർതൊട്ടിച്ചതുകൊണ്ട് എപ്പോഴും സ്പർശന സുഖം ആവോളം കിട്ടുന്നില്ലേ… വിശപ്പില്ല ദാഹമില്ല തളർച്ചയില്ല… നിങ്ങളെ ആരെങ്കിലും തല്ലുകയോ ഉപദ്രവിക്കുകയോ ചെയ്തോ… ഇല്ലല്ലോ പിന്നെന്താ നിന്റെ പ്രശ്നം…