മ്മ്… അതിൽ നമുക്ക് ആവശ്യമുള്ള ടൂൾ എടുത്തു വെച്ചേക്ക് ആദ്യം…
ശെരി…
കുറച്ച് പൗഡറും കുറച്ച് നോട്ടും മാറ്റിവെച്ചേക്ക്…
എത്രവേണം…
കേസായാൽ പത്തുപേർക്കു ജീവിതകാലം ഉള്ളിൽ കിടക്കാൻ മാത്രം…
ശെരി…
നമുക്കവന്മാരെയൊന്നു കാണാം…
മ്മ്…
(അവരെ നോക്കി)നിങ്ങള് കിടക്ക് ഞങ്ങളവരെ ഒന്ന് കണ്ടിട്ട് വരാം…
അഫി : ഞാനും വരുന്നു…
നല്ല യാത്രാക്ഷീണമുള്ളതല്ലേ മൂന്നാളും ചെന്ന് കിടന്നുറങ്ങു യാത്രചെയ്യാനുള്ളതാ…
അഫി : അതൊന്നും സാരോല്ല ഞാനും വരുന്നു…
അവളുടെ പിടിവാശി അറിയുന്നത് കൊണ്ട് സമ്മതിച്ചുകൊടുത്തതും പ്രിയയും നൂറയും കൂടെ വരുന്നെന്നു പറഞ്ഞതിനും എതിര് പറയാൻ നിന്നില്ല സാമിനോട് ചേച്ചി വന്നാൽ ഇരിക്കാൻ പറയാൻ പറഞ്ഞു കുറച്ചുമാറിയുള്ള പന്നി കൂടിന് നടുവിലൂടെ മുന്നോട്ട് നടന്നു മുനിലേ മുറിയുടെ വാതിൽ തുറന്നു അകത്ത് കയറി അട്ടിയിട്ട ചാക്കുകൾക്ക് വശത്തായി ഉള്ള ഇരുമ്പു വാതിൽ തുറന്ന് അകത്തേക്ക് ചെന്നു നിശബ്ദത തളം കെട്ടി കിടക്കുന്ന വിശാലമായ മുറിയിൽ ഇരുവശത്തുമായി ഇരുമ്പിന്റെ കൂടുകൾ ഒരു വാതിൽ തുറന്നതും കുത്തനെ നീളത്തിലുള്ള രണ്ടുപേർക്കുനിൽക്കാൻ മാത്രം കഴിയുന്ന കൂടിനുള്ളിൽ അനങ്ങാൻ കഴിയാതെ ഒട്ടിച്ചേർന്നു നിൽക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും നക്ന രൂപങ്ങൾക്കരികിലേക്ക് ചെന്നു കൂടിന് ചുറ്റും നടന്ന് അവരെ നോക്കി
ജാസ്മിൻ… സുഖമല്ലേ…
അവന്റെ തോളിലായി അനക്കാൻ കഴിയാതെ വെച്ച അവളുടെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീരെന്റെ ഉള്ളിലേ തീയിൽ വീണു വറ്റി അവന്റെ മുന്നിലേക്ക് നിന്ന്