കിടന്നോ…
ഏട്ടാ…
മ്മ്…
സോറി…
(അവളുടെ നെറ്റിയിൽ ഉമ്മവെച്ചു ചിരിയോടെ അവളെ നോക്കി) സാരോല്ല പെണ്ണേ… നീ അല്ലേ…
ദേഷ്യമില്ലല്ലോ…
ഇല്ലെന്നേ…
സാം… കുറച്ചുസമയം കിടക്കാൻ പറ്റിയ കോലത്തിൽ ഏതേലും മുറിയുണ്ടോ…
എല്ലാ മുറിയും ക്ലീൻ ആണ് മുകളിലെ രണ്ട് മുറിയിൽ കഴിഞ്ഞ ദിവസം നിങ്ങള് വരുമെന്ന് പറഞ്ഞത് കൊണ്ടു പുതിയ കട്ടിലും കിടക്കയും വാങ്ങിക്കൊണ്ടിട്ട് വിരിച്ചുവെച്ചിട്ടുണ്ട്…
താങ്ക്സ്… ഞങ്ങളൊന്ന് കിടക്കട്ടെ അമൽ വന്നാൽ വിളിക്കാൻ പറ…
അവരെ കൂട്ടി മുകളിലേക്ക് ചെന്നു ദുഃഖംനിറഞ്ഞ പ്രിയയുടെ മുഖത്തു ദുഃഖം മാറി ചിരി വിരിഞ്ഞിട്ടുണ്ട്
ബെഡിലേക്ക് കയറി കിടന്ന എനിക്കരികിലായി പ്രിയ കെട്ടിപിടിച്ചു കിടന്നു മറുവശത്തു കിടക്കണോ വേണ്ടേ എന്ന ചിന്തയോടെ നിൽക്കുന്ന നൂറയെ നോക്കി
അഫി : കയറി കിടക്ക്…
കേട്ടതും സന്തോഷത്തോടെ കയറി അരികിൽ കിടന്ന നൂറ അഫിയെ നോക്കെ ചെരിഞ്ഞു അവളെ കൈക്കുള്ളിലാക്കി മലർന്നു കിടന്നു നെഞ്ചിൽ കിടന്നുകൊണ്ടേനെ നോക്കി
മജ്നൂ… താഴെ ഇറക്ക്…
മിണ്ടാതെ കിടന്നുറങ്ങു നൂറാ…
അഫി അരികിൽ കിടന്നു മൂന്നുപേരും കെട്ടിപിടിച്ചു കിടക്കേ അവർ മൂന്നുപേരും പതിയെ ഉറക്കത്തിലേക്ക് വീണു സമയം കടന്നുപോയ്കൊണ്ടിരുന്നു
ഡോറിൽ മുട്ട് കേട്ട് ഉണരുമ്പോതന്നെ അഫിയും ഉണർന്നു അവൾ കിടന്നിടത്തേക്ക് നൂറയെ മാറ്റി കിടത്തി എഴുന്നേറ്റതും അവളും പ്രിയയും ഉണർന്നു വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന അമലിനെ നോക്കി
എന്തായെടാ…
പി എം നെ യും അവരുടെ പാർട്ടി പ്രസിഡന്റ്റിനെയും കാണാൻ ആദി പോയിട്ടുണ്ട്…