എല്ലാം മാറ്റിവെച്ചു വണ്ടിയെടുത്തു അവളുടെ വെളുത്ത മുഖം അല്പം ക്കൂടെ തുടുത്തു ഉറക്ക ക്ഷീണം മാറിയ അവൾ അതിവേകം വണ്ടി മുന്നോട്ട് പായിച്ചു
പുലർകാല സൂര്യരശ്മികളാൽ സ്വർണവർണമണിഞ്ഞു നിൽക്കുന്ന ഗോതമ്പു പാടങ്ങൾക്കിടയിലെ മൺ റോഡിലൂടെ പൊടി പറത്തി ഓഫ്‌റോഡർ പജിറോ മുന്നിൽ കാണുന്ന സാമാന്യം വലിയ വീടിനെ ലക്ഷ്യമാക്കി അതിവേകം മുന്നോട്ട് കുതിച്ചു മുറ്റത്ത് നിരന്നുനിൽക്കുന്ന ജീപ്പുകൾക്കും ബെൻസിനും ഇടയിൽ ചെന്നു നിന്ന വണ്ടിയിൽ നിന്നും രണ്ട് പിസ്റ്റലുകൾ എടുത്തു ഒന്ന് അരയിൽ തിരുകി കൈയിലെ പിസ്റ്റൾ ലോക്ക് റിലീസ് ചെയ്തുകൊണ്ടവൾ വണ്ടിയിൽ നിന്നും ചാടിയിറങ്ങി കോപത്താൽ ചുവന്ന മുഖവുമായി മുന്നോട്ട് നടക്കെ വാഹനത്തിന്റെ ശബ്ദം കേട്ട് ഓടി പുറത്തേക്കിറങ്ങിയ സ്ത്രീക്കും വൃദ്ധനും കുട്ടികൾക്കും വൃദ്ധൻ ഉറക്കെ വിളിച്ചു
ഹർപ്രീത്… മോളേ…
കുട്ടികൾ ഓടി അവൾക്കരികിലേക്കടുത്തു
പുറത്തേക്ക് വന്ന മല്ലന്മാരായ യുവാക്കളെ കാണെ അവളുടെ കണ്ണിൽ കോപമിരച്ചുകയറി അടുത്തനിമിഷം അവളുടെ കൈയിലെ പിസ്റ്റൾ ശബ്ദിച്ചു മുന്നിൽ നിന്നവന്റെ നെറ്റി തുളച്ചു വെടിയുണ്ട കടന്നുപോയി നിർത്താതെ വീണ്ടും ശബ്ദിച്ച പിസ്റ്റൾ മറ്റൊരുവന്റെ തലയോട്ടി കൂടെ തകർത്തു അവർക്കു ചിന്തിക്കാൻ സമയം ലഭിക്കുന്നതിനു മുൻപേ ഒന്നിന് പിറകെ ഒന്നായി നാലുപേർ കൂടെ നിലം പതിച്ചു
ബാക്കിയുള്ളവർ ഓടി വണ്ടികൾക്ക് പിറകിലായി പതുങ്ങി മുന്നിലേക്ക് വന്ന ഒരുവന് നേരെ വെടിയുതിർത്തതും പിറകിൽ നിന്നുവന്നവൻന്റെ ഭലിഷ്ഠമായ കൈക്കുള്ളിൽ അവളുടെ പിസ്റ്റൾ പിടിച്ച വലം കൈ ഒതുങ്ങി മുകളിലേക്ക് ഉയർത്തിപിടിച്ച വലം കൈയിലെ പിസ്റ്റൾ ആകാശം നോക്കി ഒരുവട്ടം കൂടെ ശബ്ദിച്ചു അവളുടെ ഇടം കൈ അരയിലേക്ക് നീങ്ങും മുൻപ് അവന്റെ ഇടം കൈ അവളുടെ പുറകിൽ തിരുകിവെച്ച പിസ്റ്റളിനെ കൈക്കലക്കി ഓടി അടുത്ത ആളുകൾ അവളുടെ വലം കൈയിലെ പിസ്റ്റളിനെ കൂടെ പിടിച്ചെടുത്തു വന്നവരിൽ ഒരുവൻ തന്റെ ബലിഷ്ഠമായ കയ്യാൽ അവളുടെ മുഖത്തടിച്ചു നിലത്തേക്ക് വീണ അവളുടെ മുടിക്ക് കുത്തിപിടിച്ചെഴുനേൽപ്പിച്ച അവന്റെ മുഖത്തേക്ക് നോക്കി