അവൾക്കരികിൽ ഇരുന്നവളുടെ മുഖത്തെ നീരിലേക്ക് നോക്കെ ദേഷ്യവും സങ്കടവും ഒരുപോലെ വന്നു ദേഷ്യത്തോടെ അവനെ നോക്കി
മുറ്റത്തോട് ചേർന്നുള്ള കുഴൽ കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്തു ബക്കറ്റിൽ നിറച്ചു ബക്കറ്റോടെ കൊണ്ടുപോയി അവന്റെ മുഖത്തേക്ക് ഒഴിച്ചു ഒലിച്ചിറങ്ങുന്ന വെള്ളം അവൻ നക്കിക്കുടിക്കുന്നത് നോക്കിനിൽക്കേ ബിച്ചുവിന്റെ ഫോൺ അടിഞ്ഞു ഫോണിലേക്ക് നോക്കി
ബിച്ചു : മഹേന്ദർ…
മ്മ്…
അവൻ ഫോൺ എടുത്തു ചെവിയോട് ചേർത്തു ചിരിയോടെ എന്നെ നോക്കി ഫോൺ കട്ട് ചെയ്തു
അഫി : (അരികിലേക്ക് വന്ന്) പെണ്ണിന്റെ മുഖം ആകെ നീര് വെച്ചിട്ടുണ്ട്… മെഡിസിനെടുത്തിലെങ്കിൽ ചിലപ്പോ കല്ലിക്കും… ഒന്ന് മെഡിക്കൽ ഷോപ്പ് വരെ പോയാലോ…
മ്മ്…
മെഡിക്കൽ ഷോപ്പിൽ പോയിവരാം എന്ന് പറഞ്ഞവിടെ നിന്നും ഇറങ്ങി കൂടെ പിള്ളാര് വരാമെന്നു പറഞ്ഞെങ്കിലും വേണ്ടെന്നു പറഞ്ഞ് വഴി ചോദിച്ചുമനസിലാക്കി യാത്ര തുടങ്ങി ഏകദേശം പന്ത്രണ്ടു പതിമൂന്ന് കിലോമീറ്റർ കഴിഞ്ഞ് കിട്ടിയ ചെറിയ ടൗണിൽ ഡോക്ടർ പരിശോധിക്കുന്ന ഒറ്റമുറിയോട് ചേർന്നുനിൽക്കുന്ന മെഡിക്കൽ ഷോപ്പിൽ നിന്നും അഫി ഗുളികയും ഓയിൽ മെന്റും സിറിഞ്ചും വാങ്ങിവന്നു
ബിച്ചു ഓൺ ചെയ്തുവെച്ച ലൊക്കേഷൻ ലക്ഷ്യമാക്കി വണ്ടി മുന്നോട്ട് കുതിച്ചു വലിയ ഗേറ്റ് കടന്നുള്ളിലേക്ക് കയറിയ വണ്ടി ഗാർഡന് നടുവിലൂടെ ബാങ്ക്‌ളാവിന് മുന്നിൽ ചെന്നു നിന്നു വണ്ടിയിൽ നിന്നുമിറങ്ങി അകത്തേക്ക് നടന്നു വിശാലമായ ലിവിങ്ങിലെ സോഫയിൽ ഇരിക്കുന്ന നാൽപതിനു മേൽ പ്രായമുള്ള വ്യക്തിയെ നോക്കി അയാൾക്ക് എതിരിലുള്ള സോഫയിൽ ഇരുന്ന എനിക്കൊപ്പം അഫിയും നൂറയും ബിച്ചുവും ഇരുന്നയാളെ നോക്കി