അച്ഛൻ : സിക്ക് സംസ്കാരത്തെ പറ്റിയൊക്കെ അറിയുമോ…
നമ്മുടെ നാട്ടിലെ മിക്ക വിശ്വാസങ്ങളെ പറ്റിയും കുറച്ചൊക്കെ അറിയാം…
അമ്മ : ഒരു സിക്ക് കാരിയെ കല്യാണം കഴിക്കാൻ മോന്റെ വീട്ടിൽ സമ്മതിക്കുമോ…
ഞാൻ ജനിച്ചത് ഒരു മുസ്ലിം കുടുംബത്തിൽ ആണ്… പഠിച്ച മതങ്ങളെല്ലാം പറയുന്നത് ഒന്നുതന്നെ ആണെന്നറിഞ്ഞതോടെ വിശ്വാസം ഒരു മതത്തിനു മേൽ വെക്കാതെ ദൈവത്തിന് മേൽ മാത്രമായി… മിക്ക സംസ്കാരങ്ങളും ഞാൻ കൊണ്ടുനടക്കുന്നുണ്ട്… കല്യാണം കഴിഞ്ഞാലും അവളുടെ വിശ്വാസങ്ങൾക്ക് ഒരു കോട്ടവും ഞാൻ കാരണം വരില്ല… വീട്ടുകാർക്കും ഞങ്ങളുടെ കാര്യത്തിൽ എതിർപ്പൊന്നുമില്ല മാത്രമല്ല അവർക്കെല്ലാം പ്രിയയെ ഇഷ്ടവുമാണ് ഇപ്പൊത്തന്നെ അവൾ ഒറ്റക്ക് ഇങ്ങോട്ട് ഡ്രൈവ് ചെയ്തു വന്നതാണെന്ന് വീട്ടിലറിയില്ല അവൾ ട്രെയിനിനു വരുമെന്നായിരുന്നു പറഞ്ഞത് ടിക്കറ്റ് ഒക്കെ എടുത്തതാ… അവളിവിടെ എത്തിയോ എന്നറിയാൻ ഉമ്മയാ നേരത്തെ അവളെ വിളിച്ചത്… ആരുമറിയാതെവണ്ടിയുമെടുത്തു വന്നപ്പോ എന്തോ പ്രശ്നമുണ്ടെന്നു തോന്നി ഞങ്ങൾ പിറകെ വന്നതാ… അവക്ക് വണ്ടി വാങ്ങിക്കുമ്പോ അവളതുവെചിങ്ങനെയൊരബദ്ധം കാണിക്കുമെന്ന് കരുതിയില്ല… (ചിരിയോടെ പറഞ്ഞു നിർത്തി അവരെ നോക്കെ)
അച്ഛൻ : മോൻ ഒരുപാട് സംസാരിക്കും അല്ലേ…
ക്ഷമിക്കണം… ബോറടിച്ചോ…
അച്ഛൻ : എന്തിന്… ബോറടിച്ചൊന്നുമില്ല എനിക്കിഷ്ടായി…
കുറച്ച് സമയം കൂടെ ചുറ്റിതിരിഞ്ഞു വീട്ടിലേക്ക് നടക്കുന്നതിനിടെ അനിയത്തിമാരും അനിയന്മാരും എല്ലാം നല്ല കമ്പനി ആയി അവരുടെ കൂടെ മുറ്റത്തേക്ക് കയറെ കയറ് കട്ടിലിൽ കമിഴ്ന്നു കിടന്നുറങ്ങുന്ന പ്രിയയെയും മരത്തിൽ തൂങ്ങി കിടന്നു വായിൽ നിന്നും വെള്ളമൊലിപ്പിച്ചു വെള്ളത്തിനായി ഞരങ്ങുന്ന അവളുടെ ചേട്ടനെയും നിലത്ത് അറ്റം ചിതറിയ വടിയും കണ്ട് പ്രിയ അവനിട്ടു താങ്ങി എന്ന് മനസിലായി