അനു : എന്നാലുമെങ്ങനെ ഇത്ര കൃത്യമായി ഗസ്സ് ചെയ്തു…
ആൾക്കാർക്ക് വെറുതെയിരിക്കുമ്പോ സംസാരിക്കാൻ ഒരു വിഷയം വേണമെന്നേ ഉള്ളൂ… നാട്ടിലാണെങ്കിൽ മിക്കവീട്ടിലും ജോലി ഇല്ലാത്ത ഒരാളെങ്കിലും കാണും… അതുകൊണ്ട് നാളെ ഇതുമാത്രമാവും സംസാരം സൈദിന്റെ ജോലിപോയതിനെപ്പറ്റി അവനും അവന്റെവീട്ടുകാരും അല്ലാതെ ആരും ഇനി ചർച്ചചെയ്യില്ല…
ചിരിയോടെ നിൽക്കുന്ന എന്നെ നോക്കുന്ന അവരെ നോക്കി
പഠിച്ചുവെച്ചോ ഭാവിയിൽ ആവശ്യം വരും…
അനു : ശെരി…
അനൂ…
ഇക്കാ…
നിനക്കീയിടയായി വിനയമല്പം കൂടിയോ എന്നെനിക്കൊരു സംശയം… നിനക്ക് തോന്നുന്നുണ്ടോ മൂസീ…
മൂസി : ചെറുതായിട്ടെനിക്കും തോന്നുന്നുണ്ട്…
അനു : അല്ല ഇപ്പൊ എന്റെ കടയുടെ ഓണറൊക്കെ അല്ലേ… അതിന്റെ ആവും…
ആണോ മൂസീ… എനിക്കങ്ങനെ തോന്നുന്നില്ല…
മൂസി : ഇതെന്തോ കാര്യസാധ്യത്തിനു വേണ്ടിയുള്ള പോലെയാ എനിക്ക് തോന്നുന്നേ…
മ്മ്… ജോലി ആയ സ്ഥിതിക്ക് ഇനി വല്ല കല്യാണലോചനക്കുള്ള റക്കമ്മന്റേഷനോ മറ്റോ വേണ്ടിയാണോടാ…
ഗ്യാസ് പോയി നിൽക്കുന്ന അനുവിനെ നോക്കി
മൂസി : എങ്കി ഇപ്പൊ ശരിയാക്കിത്തരാം… (കൈയിന്റെ രണ്ട് വിരൽ കാണിച്ച്) ഇതിലൊന്ന് തൊട്ടേ…
എന്തിനാടാ…
മൂസി : ഒലക്ക വേണോ കത്തി വേണോന്നു നോക്കാൻ…
അനു : ഹേ…
മൂസി : ഹാ… ഉമ്മാനോടും മുത്തൂനോടും പറഞ്ഞാൽ അവർ ഒലക്കക്ക് അടിച്ചു കൊന്നോളും വാപ്പയും മൂത്താപ്പയും അറിഞ്ഞാൽ അവര് വെട്ടിനുറുക്കി കൊന്നോളും… ആരോടാ പറയണ്ടേ എന്നുള്ള കൺഫ്യൂഷൻ മാറുന്നില്ലല്ലോ…
അവനതിന് നിന്നെ പോലെ തല തിരിഞ്ഞ സ്വഭാവമൊന്നുമില്ല അല്ലേടാ…