അത്… എനിക്ക്… പിന്നെ… ഞാൻ…
ഞാൻ തപ്പി തടയുന്നത് കണ്ട് കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കുന്ന അഫി അടുത്തേക്ക് വന്നു
അഫി : ചോദിക്കുന്നത് അവിവേകമാണെങ്കിൽ അമ്മയും അച്ഛനും ക്ഷമിക്കണം… ഇക്കയും പ്രിയയും ഇഷ്ടത്തിലാണ് അവർക്ക് കല്യാണം കഴിക്കണം എന്ന് ആഗ്രഹമുണ്ട്… ചോദിക്കേണ്ടത് ഇങ്ങനെയല്ല വീട്ടിലെ മുതിർന്നവർ വന്ന് സംസാരിക്കേണ്ട കാര്യം ആണെന്നറിയാം നിങ്ങൾക്ക് സമ്മതമാണേൽ വീട്ടുകാർ വന്ന് നിങ്ങളോട് സംസാരിക്കും…
അച്ഛൻ : (ഞെട്ടലോടെ അവളെ നോക്കി) അപ്പൊ മോള്…
അഫി : എന്നെയും കെട്ടും ഞാൻ മാത്രമല്ല ഞങ്ങൾ അഞ്ചുപേരുണ്ട് ഞങ്ങൾക്ക് ഒരുമിച്ച് നിൽക്കണമെന്നാണ് ആഗ്രഹം… ഞങ്ങളിൽ ഒരാളെ നഷ്ടപ്പെടാനും ഞങ്ങൾക്കിഷ്ടമല്ല… ഞങ്ങൾക്ക് തന്നാൽ അവളെ ഞങ്ങൾ റാണിയായി നോക്കിക്കൊള്ളാം…
അച്ഛൻ : (അവർ പരസ്പരം നോക്കി) ഇന്ന് തീരുമായിരുന്ന ഏന്റെ മോളെയും ഈ കുടുംബത്തിന്റെയും ജീവിതം നിങ്ങളാ രക്ഷിച്ചത്… അവളെ നിങ്ങൾക്ക് തരുന്നതിൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ…
അത്രയും സമയം സ്വന്തം കല്യാണക്കാര്യം അമ്മായി അപ്പനോട് എങ്ങനെ പറഞ്ഞുതുടങ്ങണമെന്നറിയാതെ കുഴങ്ങിയ ഞാൻ ദീർഗ്ഗ ശ്വാസം വിട്ടു
അച്ഛൻ : ഇവിടെ കാസ്റ്റിന്റെ വലിയ പ്രശ്നമുള്ളതാണ് ഞങ്ങളുടെ ബന്ധുക്കൾ എന്ത് പറയും എന്നൊന്നും അറിയില്ല… എങ്കിലും അതൊന്നും പ്രശ്നമല്ല ഞങ്ങൾക്ക് സമ്മതമാണ്…
ആരും ഹിന്ദുവല്ല ആരും മുസ്ലിമും അല്ല എന്നല്ലേ ഗുരു നാനാക് പറഞ്ഞത്… അദ്ദേഹം പറഞ്ഞപോലെ കരുണയും സഹാനുകമ്പയുമാണ് സിക്ക് സംസ്കാരമെങ്കിൽ ഞാനും ആ സംസ്കാരത്തിന്റെ ഭാഗമാവാൻ ശ്രെമിക്കുന്നവനാണ്…