ഫാം ഹൌസിൽ മാനേജർക്ക് ഔട്ട് ഹൗസിലും അവർക്ക് രണ്ടുപേർക്കും അകത്തും മുറി കാണിച്ചുകൊടുത്തു അവർക്കായി സെറ്റ് ചെയ്ത ഡ്രൈവറെയും വണ്ടിയും കാണിച്ച് ജോലിക്കാരോട് അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്തുകൊടുക്കാൻ ഏല്പിച്ചു യാത്രപറഞ്ഞിറങ്ങി
എല്ലാവരെയും കൂട്ടി കോർണിഷ്ലേക്ക് പോകെ പാട്ട് കഴിഞ്ഞു ദോഹ ജംഗ്ഷൻ തുടങ്ങി ആർ ജെ പാർവതി രേണുകയെ ഇൻട്രോഡ്യൂസ് ചെയ്തു ഇൻട്രോടക്ഷന് ശേഷം
രേണുക : ഞാൻ നേരത്തെ റിജാസിന്റെ പ്രോഗ്രാമിൽ കാൾ ചെയ്തിരുന്നു… ആ പാട്ട് പാടിയത് ഞാനാണ്… ഞാൻ മറ്റന്നാൾ കാലത്ത് ദോഹയിൽ ഹമദ് ഹോട്ടലിന്റെ പുതിയ ബ്രാഞ്ച് ഉൽഘടനത്തിനു വേണ്ടിയാണ് ഖത്തറിൽ എത്തിയത് എല്ലാവരെയും ദോഹയിൽ പുതുതായി തുറക്കാൻ പോകുന്ന ഹമദ് റെസ്റ്റൊറന്റിലേക്ക് ക്ഷണിക്കുന്നു…
രേണുവിന്റെ സംസാരം കേട്ട്
അനു : നല്ല പരസ്യം കിട്ടിയല്ലോ ഇക്കാ…
മലയാളം തമിഴ് ഹിന്ദി റേഡിയോകളിലും സോഷ്യൽ മീഡിയയിലും സ്ക്രീനുകളിലും അല്ലാതെ നമ്മുടെ പരസ്യം ഉണ്ടെങ്കിലും ഇത് നമുക്ക് നല്ലൊരു റീച്ച് തന്നെ തന്നിട്ടുണ്ട് മാത്രമല്ല രേണുക ഇടയ്ക്കിടെ പറയാൻ പറ്റുന്നിടത്തെല്ലാം പറയുന്നുണ്ട്
അനു : അല്ലാതെ തന്നെ അവര് വരുന്നതിനാൽ ക്രൌഡ് ഉണ്ടാവും ഇതിപ്പോ ക്രൌഡ് കൺട്രോൾ ചെയ്യാൻ ബുദ്ധിമുട്ടാവുമോ എന്നാ…
ഏരിയ ഉണ്ടല്ലോ അതൊന്നും വിഷയമില്ല മറ്റന്നാൾ ഫുഡ് കഴിക്കുന്ന ഓരോരുത്തർക്കും പിന്നെ എവിടുന്നു ഫുഡ് കഴിച്ചാലും തൃപ്തിയാവരുത്
അനു : ആ ടെൻഷൻ വിട്ടേക്ക്… അറബിക്കും കേരളയും അടക്കം ഏത് ഫുഡും മറ്റന്നാൾ കഴിക്കുന്നവർ പിന്നെയും തേടിവരുന്ന കാര്യം ഞാനേറ്റു…