ഹലോ…
ഹലോ ഷെബിയല്ലേ…
അതേ…
ഞാൻ റിജാസാണ്…
മനസിലായി പറഞ്ഞോളൂ…
മിസ്സ് രേണുക നായരാണോ പാടിയത്…
അതേ… ആളുകൾ പെട്ടന്ന് കണ്ടുപിടിച്ചല്ലേ…
വല്ലാത്തൊരു സർപ്രൈസ് ആയിപോയി…
എപ്പോഴും ഞങ്ങൾക്കല്ലേ സർപ്രൈസ് തരാറ് ഇന്നൊരു സർ പ്രൈസ് നിങ്ങൾക്കിരിക്കട്ടെ…
ഒരുപാടുപേർ മെസ്സേജ് ചെയ്തിട്ടുണ്ട്…
നിങ്ങൾ കൺഫേം ചെയ്തിട്ടില്ലല്ലോ…
ഇല്ല…
ഒക്കെ… വൈകീട്ട് ദോഹ ജംഗ്ഷൻ പരിപാടിയിൽ മിസ്സ് രേണുക നായർ കൺഫേം ചെയ്തോളും എത്രപേർ കണ്ടുപിടിക്കുമെന്ന് നോക്കാം… അതിന് ശേഷം സാധാരണ പോലെ നറുക്കിട്ട് ഒരാളെ തിരഞ്ഞെടുത്തോളൂ നാലുപേര് അടങ്ങുന്ന ഫാമിലിക്ക് രേണുക നായർക്കൊപ്പം ഫ്രീ ലഞ്ച്…
കൺഫേം അല്ലേ…
നേരിട്ടു ചോദിച്ചോ…
ഫോൺ ലൗഡ് ആക്കി
രേണു : ഹെലോ…
റിജാസ് : മേഡം…
രേണു : കൺഫേം ആണ് റിജാസ്… ഞാൻ ഇവിടേക്ക് വന്നത് തന്നെ ഹോട്ടൽ ഉത്ഘടനത്തിനാണ്…
റിജാസ് : താങ്ക്യു മേഡം…
രേണു : റെസ്റ്റോറന്റിന്റെ പേരും സ്ഥലവും ഇടക്കൊന്നു പറഞ്ഞേക്കണേ…
റിജാസ് : ഒക്കെ മേഡം…
ഫോൺ വെച്ച ശേഷം പാട്ടു കേട്ടോണ്ട് പോകെ പാട്ടുകളുടെ ഇടവേളകളിൽ രേണുക പാടിയതിന്റെ ഒരു പീസ് പ്ലേ ചെയ്തു “പാടിയത് ആരെന്നു കണ്ടുപിടിക്കുന്നവർക്കും ഫാമിലിക്കും മലയാളത്തിലെ പ്രശസ്ത ആകട്രസിന്റെ കൂടെ മറ്റന്നാൾ കാലത്ത് ഏഴുമണിക്ക് ദോഹയിൽ ഓപ്പൺ ചെയ്യുന്ന ഹമദ് റെസ്റ്റോറന്റിൽ ഫ്രീ ലഞ്ച്… ” റിജാസ് പറയുന്നത് കേട്ട് രേണുവിനെ നോക്കി
താങ്ക്സ്…
രേണു : എന്തിന്… നിങ്ങൾക്ക് പബ്ലിസിറ്റിക്ക് വേണ്ടിയല്ലേ ഞാൻ വന്നത്…