റിജാസ് : നന്നായി പാടി… നല്ല പരിചയമുള്ള ശബ്ദം…
എപ്പോഴും നിങ്ങളല്ലേ മത്സരം വെക്കുന്നത് ഈ വട്ടം ഞാനൊരു മത്സരം വെക്കാം…
റിജാസ് : ശെരി…
നമുക്ക് ഏവർക്കും പരിചിതമായ ഇപ്പൊ കേട്ട ഈ ശബ്ദം ആരുടേതെന്നു പറയുന്ന ആളിന് മറ്റന്നാൾ കാലത്ത് ഏഴുമണിക്ക് ദോഹയിൽ ഓപ്പൺ ചെയ്യുന്ന ഹമദ് ഹോട്ടലിൽ ഫാമിലി ലഞ്ച് സമ്മാനമായി ലഭിക്കും… ആരെന്നു മനസിലായാൽ ഈ നമ്പറിലേക്ക് പേര് മെസ്സേജ് അയച്ചോളൂ…
റിജാസ് : ശബ്ദം നല്ല പരിചയമുണ്ട് ആരെന്നു പറയാൻ പറ്റുന്നില്ല…
വേണമെങ്കിൽ ഒരു ക്ലൂ തരാം…
റിജാസ് : ക്ലൂ പറ…
ശെരിക്കും പറഞ്ഞാൽ മിക്കവാറും മലയാളികൾക്ക് പരിചിതമായ ആളാണ്…
റിജാസ് : കിട്ടിയില്ല…
ശെരി… നിങ്ങളുടെ പ്രേക്ഷകരോട് ചോദിച്ചുനോക്ക് കണ്ടെത്തുന്ന ആളുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന ആൾക്ക് മറ്റന്നാൾ കാലത്ത് ഏഴുമണിക്ക് ദോഹയിൽ ഓപ്പൺ ചെയ്യുന്ന ഹമദ് റെസ്റ്റോറന്റിൽ ഫാമിലി ലഞ്ച് സമ്മാനമായി ലഭിക്കും… എന്റെ നമ്പർ ഞാൻ മെസ്സേജ് ചെയ്യാം…
ഒക്കെ ഷെബി…
ഫോൺ വെച്ച് വണ്ടി എടുത്തതും മൂവരും എന്നെ നോക്കി
അലക്സ് : നിങ്ങൾ നല്ലൊരു ബിസിനസുകാരനാണെന്ന് കേട്ടിട്ടുണ്ട്… ഇത്രയും പ്രതീക്ഷിച്ചില്ല…
എന്തുപറ്റി…
അലക്സ് : ഫ്രീ ആയി ഒരു പരസ്യം കൊടുത്തത് കണ്ട് പറഞ്ഞതാ…
ജീവിക്കണ്ടേ…
രേണു : കാൾ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ഇങ്ങനെ ഒരു ട്വിസ്റ്റ് ഞാനും പ്രതീക്ഷിച്ചില്ല…
റേഡിയോ ഓൺ ചെയ്തതും മെസ്സേജുകൾ വായിക്കുന്ന റിജാസ് പലരും രേണുക എന്ന് മെസ്സേജ് അയച്ചത് വായിക്കുന്നത് കേട്ടു പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വന്നു