നമുക്കൊന്നു വിളിച്ചാലോ…മേഡം… ശബ്ദം കേട്ടിട്ട് മനസ്സിലാകുമോ എന്ന് നോക്കാം…
നടി : ഹാ…
പേരും ശബ്ദവും ഒരുമിച്ച് കേട്ടാൽ ഉറപ്പായും എല്ലാർക്കും മനസിലാവും…
നടി : പിന്നെ…
മേടത്തിന്റെ പേര് മാറ്റി പറയാം… മ്മ്… നക്ഷത്ര… ഒക്കെ അല്ലേ…
നടി : ഒക്കെ…
നമ്പർ ഡയൽ ചെയ്തു മൂന്നാല് പ്രാവശ്യത്തെ ശ്രെത്തിനൊടുവിൽ കാൾ കണക്റ്റായി
ഹലോ…
ഹെലോ റേഡിയോ വോളിയം കുറച്ച് ലൗഡ് സ്പീക്കർ ഒഴിവാക്കി വണ്ടി സൈഡാക്കി പേരും സ്ഥലവും പറഞ്ഞോളൂ…
ഷെബി കോഴിക്കോട് ആണ് ഇപ്പോ ഡ്രൈവറായി ജോലി ചെയ്യുന്നു…
ഷെബിയുടെ കൂടെ ആരാണ്…
അലക്സ് ചിത്ര നക്ഷത്ര… നക്ഷത്രക്ക് ഒരു പാട്ട് പാടാൻ ഭയങ്കര ആഗ്രഹം അതാണ് ഞങ്ങൾ വിളിച്ചത്…
ഹാ… പാട്ടുകാരിയാണോ… ആട്ടെ നക്ഷത്ര എത്തുനാട്ടുകാരിയാണ്
രേണു : കുട്ടനാട്…
ഏത് പാട്ടാണ് പാടാൻ പോവുന്നത്
ചിത്ര ചേച്ചിയും ദാസേട്ടനും അടക്കം ഒത്തിരി പേര് പാടിയ പറഞ്ഞതാണ് കുറ്റം എന്ന് തുടങ്ങുന്ന പാട്ടാണ്
പാടിക്കോളൂ…
ഇത് പരാതിയല്ല… പരിഭവമല്ല… കുറ്റപ്പെടുത്തലല്ല… എന്റെ കുറ്റസമ്മതമാണ്
പറഞ്ഞതാണ് കുറ്റം… നീ.. അറിഞ്ഞ താണ് കുറ്റം… പലരും കൊതിക്കുന്ന നിൻപ്രേമ പുഷ്പത്തെ പലവുരു ചോദിച്ചതെന്റെകുറ്റം… പലവുരു ചോദിച്ചതെന്റെ കുറ്റം… നിൻ വശ്യ വതനത്തിൻ നായക ഭാവത്തെ കവിതയായി കണ്ടതുമെന്റെകുറ്റം… പിരിയുക നാമിനീ… പിരിയുക നാമിനി എന്ന നിൻ വാക്കിന്റെ പോരുളോർത്തു വിങ്ങിയതെന്റെ കുറ്റം…
രേണുക ചടപ്പിക്കാതെ മുഴുവനും പാടി നിർത്തി