വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

Posted by

മാനേജറെന്തോ പറയാൻ വന്നതും അവരത് തടഞ്ഞു

നടി : നിങ്ങൾ ഡ്രൈവറല്ലേ…

(ചിരിയോടെ) ഡ്രൈവറാണ് മാം… പിന്നെ ആത്തിമി ഗ്രുപ്പിന്റെ ജിസിസി ഹെടുമാണ്…

മൂന്നുപേരും ഞെട്ടലോടെ എന്നെ നോക്കി

നടി : സോറി ഡ്രൈവറാണെന്നു കരുതി… നിങ്ങൾ വരുമെന്ന് കരുതിയില്ല…

അതിനെന്താ… അതൊന്നും സാരമില്ലെന്നേ…

അലക്സ്‌ : ആദി പറഞ്ഞിട്ടുണ്ട്… ഷെബിൻ അഹമ്മദ്… അല്ലേ…

അതേ…

അലക്സ്‌ : നിങ്ങൾ തന്നെ റസീവ് ചെയ്യാൻ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചേ ഇല്ല…

നിങ്ങൾ ഞങ്ങളുടെ ഗസ്റ്റല്ലേ… നേരിട്ടു വന്ന് സ്വീകരിക്കുന്നതല്ലേ അതിന്റെ മര്യാദ…

നടി : ഡ്രൈവറെ അയച്ചാൽ പോരായിരുന്നോ…

ഞാൻ അത്രക്ക് ബോറായോ…

നടി : അയ്യോ… അതല്ല തിരക്കിനിടയിൽ നിങ്ങൾ വെറുതെ ബുദ്ധിമുട്ടേണ്ടിയിരുന്നില്ലല്ലോ എന്ന് കരുതി…

എന്ത് ബുദ്ധിമുട്ട്… തിരക്കൊക്കെ ഇന്നലെ തന്നെ കഴിച്ചു ഉൽഘടനം പ്രമാണിച്ച് ഒരാഴ്ച്ച ലീവാണ്…

നടി : ഹോട്ടൽ നിങ്ങളുടെ അനിയന് വേണ്ടിയാണല്ലേ…

അല്ല ഹോട്ടലിൽ മാനേജർ എന്റെ അനിയൻ ആണ്… ബിസിനസ്‌ വേറെ ബന്ധം വേറെ…

നടി : യാ…

മറ്റന്നാൾ ആണ് ഉൽഘടനം… ഇന്നും നാളെയും നിങ്ങൾക്ക് പ്രോഗ്രാം ഉള്ളിടത്തു പോവാൻ ഡ്രൈവറെ ഏർപ്പാട് ചെയ്തിട്ടുണ്ട്… മറ്റന്നാൾ മുഴുവനായി ഹോട്ടലിൽ വേണം…

നടി : താങ്ക്സ്…

ഉത്ഘാടനം കഴിഞ്ഞു നൈറ്റ് ഫങ്ഷൻ പിറ്റേന്ന് പർച്ചേഴ്സ് അത് കഴിഞ്ഞു നാട്ടിലേക്ക് പോവാം… ഇതാണ് ഇപ്പൊ ഉള്ള പ്ലാൻ… ഒക്കെ അല്ലേ…

നടി : ഒക്കെ…

സെറ്റ് ഓൺ ചെയ്തു “റേഡിയോ മലയാളം 98.6 ഖത്തർ മലയാളികളുടെ സ്വന്തം ചെങ്ങാതി ഇപ്പോൾ നിങ്ങളുടെ കൂടെയുള്ളത് നിങ്ങളുടെ സ്വന്തം റിജാസ് ഇന്ന് നമുക്കൊരു സ്പെഷ്യൽ ഡേ ആണ് ഇന്ന് നമ്മോടൊപ്പം ദോഹാ ജംഗ്ഷനിൽ ജോയിന്റ് ചെയ്യാൻ പോവുന്നതാരാണെന്നു നിങ്ങളറിഞ്ഞിരിക്കും എങ്കിലും പറയാം… മലയാളം തമിഴ് തെലുങ്ക് സിനിമ പ്രേക്ഷകരുടെ രോമാഞ്ചവും മലയാളികളുടെ അഭിമാനവുമായ മിസ്സ്‌ രേണുക നായർ അപ്പൊ എല്ലാരും മറക്കാതെ പോന്നോളൂ ദോഹ ജംഗ്‌ഷനിലേക്ക് പാട്ടുകളും വിശേഷങ്ങളുമായി നമുകാഘോഷമാക്കാം… നമുക്ക് കാളുകളിലേക്ക് പോവാം… വിശേഷങ്ങൾ പങ്കുവെക്കാൻ വിളിക്കൂ ട്രിപ്പ്ൾ ഫോർ ഡബിൾ ത്രി നയിൻ ഏയ്റ്റ് സിക്സ് എന്ന നമ്പറിലേക്ക്… കൂടെയുള്ളത് നിങ്ങളുടെ സ്വന്തം റിജാസ്… ഹലോ ആരാണ്…

Leave a Reply

Your email address will not be published. Required fields are marked *