മാമി : പോടാ…
ലിഫ്റ്റിൽ കയറി പാർക്കിങ്ങിൽ ചെന്നു പെട്ടികൾ വണ്ടികളിലേക്ക് വെച്ച് അവർക്കെന്തേലും കത്തിവെക്കാനുണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി ഞാൻ മൂസിയെയും മാമൻ മാരെയും കൂട്ടി വണ്ടിയെടുത്തു വീട്ടിലെത്തി അവർ കുളിച്ച് ഫ്രഷായി ഭക്ഷണം കഴിച്ച് എല്ലാവരെയും കൂട്ടി പുതിയ ഹോട്ടലിൽ ചെന്നു
എല്ലാവരെയും കണ്ടതും അനു സന്തോഷയോടെ അവർക്കരികിൽ വന്നു സംസാരിച്ചുകൊണ്ട് അവർക്ക് റെസ്റ്റോറന്റും ഹോട്ടലും കാഫ്റ്റീരിയയും കാണിച്ചുകൊടുത്തു
ഉത്ഘടനം ചെയ്യാൻ വന്ന സൌത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാറിനെ പിക്ക് ചെയ്യാനായി വൈകീട്ട് എയർപോർട്ടിൽ ചെന്ന്നിൽക്കെ സെൽഫിയെടുക്കാൻ കൂട്ടം കൂടുന്ന ആളുകളുടെ തിക്കിതിരക്കലുകൾ കിടയിലൂടെ ചെന്നു അവർക്ക് ബൊക്ക കൊടുത്ത് അവരെ വണ്ടിയിലേക്ക് കൂട്ടികൊണ്ടുവരുവാൻ എയർപോർട്ട് പോലീസിന്റെ ഹെല്പ് കൂടെ ഉണ്ടായിരുന്നതിനാൽ വലിയ ബുദ്ധിമുട്ടുണ്ടായില്ല വണ്ടി ഫാം ഹൌസ് ലക്ഷ്യമാക്കി നീങ്ങി
ഡ്രൈവർ… റേഡിയോ മലയാളത്തിന്റെ ഓഫീസറിയുമോ…
ഇല്ല മേഡം…
എവിടെയാ അക്കമടേഷൻ…
ഫാം ഹൌസ്സിലാണ് സ്റ്റേ അറേഞ്ച് ചെയ്തിരിക്കുന്നത്… മുപ്പത് മിനുറ്റ് ഡ്രൈവ്…
ഞാൻ അലക്സ് മാനേജറാണ്… (കോ ഡ്രൈവർ സീറ്റിലിരിക്കുന്നവൻ)
ഹായ്…
കണ്ണാടിയിലൂടെ പുറകിലിരിക്കുന്നവളെ നോക്കി
ചിത്ര മേക്കപ്പ് ആർട്ടിസ്റ്റാണ്…
അലക്സ് : ഏഴുമണിക്ക് റേഡിയോ മലയാളതിന്റെ സ്റ്റുഡിയോവിൽ പോവണം…
ശെരി… ഡ്രൈവറെ അയക്കാം…
അലക്സ് : അപ്പൊ താൻ വരില്ലേ…
ഫാമിലി എല്ലാം വന്നിട്ടുണ്ട് അവരെ പുറത്തുകൊണ്ടുപോവണം…